02 July 2009

ഫത്ഹിയകനെ ഓര്‍ക്കുമ്പോള്‍























ശൈഖ് ഫത്ഹിയകനെ കാണണമെന്നു പണ്ടേ ആഗ്രഹിച്ചിരുന്നതാണ്. 01-03-2003 ല്‍ നടന്ന ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ ബിരുദാനന്തര സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നതുമാണ്. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് തീര്‍ത്തും യാദൃശ്ചികമായി, 2007 നവംബറില്‍ ബഹ്റൈനില്‍ വച്ച് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായത്. ഒരു പ്രഭാതത്തില്‍ ബഹ്റൈന്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. സമീര്‍ ഫഖ്റുവിന്റെ ഓഫീസിലേക്ക് കയറിച്ചെന്നപ്പോള്‍ മുന്നില്‍ ഫത്ഹിയകന്‍, സ്വതസിദ്ധമായ പുഞ്ചിരിയോടെ. പ്രായം എഴുപത്തിയാറുണ്ടെങ്കിലും വാര്‍ധക്യത്തിന്റെ അവശതകളൊന്നുമില്ല. അല്‍പം കഴിഞ്ഞാണ് ഭാര്യ ഡോ. മുനാ ഹദ്ദാദ് എത്തിയത്. അപ്പോഴേക്കും ഞങ്ങള്‍ ലഘുവായി പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഭാര്യ ഭക്ഷണം കഴിച്ചിട്ടില്ലെന്നറിയിച്ചപ്പോള്‍ ഫത്ഹിയകന്‍ വല്ലാതെയായി. ഞങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ ഭാര്യയോടദ്ദേഹം ക്ഷമാപണം നടത്തി. 'നീ ഭക്ഷണം കഴിച്ചിട്ടുണ്ടായിരിക്കും എന്നു കരുതിയാണ് ഞാന്‍ കഴിച്ചത്. ക്ഷമിക്കണം'. പ്രസ്ഥാന ജീവിതത്തില്‍ മാത്രമല്ല, കുടുംബജീവിതത്തിലും ഉയര്‍ന്ന സ്വഭാവത്തിന്റെയുടമയാണ് താനെന്നദ്ദേഹം തെളിയിച്ചു.
സംഭാഷണത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയിലെ പ്രസ്ഥാന വിശേഷങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം പ്രത്യേകം അന്വേഷിച്ചു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പാര്‍ലമെന്ററി അനുഭവങ്ങളെക്കുറിച്ച് താനെഴുതിയ മൂന്നു കൃതികള്‍ വായിക്കണമെന്നു നിര്‍ദേശിച്ചു. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നല്ല ധാരണയുണ്ട്. തന്റെ ഒന്നിലധികം കൃതികളില്‍ യകന്‍ ജമാഅത്തെ ഇസ്ലാമിയെ വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ഞാനാവര്‍ത്തിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. 'അല്‍ ജിനാന്‍' യൂനിവേഴ്സിറ്റി നടത്തുന്ന മുനാ ഫതഹി യകനും ഇന്ത്യ സന്ദര്‍ശിക്കാന്‍ അതീവ താല്‍പര്യം. ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടുത്തറിയാനും അവയുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനും തനിക്കാഗ്രഹമുണ്ടെന്നവര്‍ പറഞ്ഞു.
പക്ഷെ ഫതഹീ യകന്റെയും സഹധര്‍മിണിയുടെയും ഇന്ത്യാസന്ദര്‍ശനം എന്ന ആഗ്രഹം സഫലമായില്ല. ഈ വര്‍ഷം വീണ്ടും ബന്ധപ്പെട്ട്, ക്ഷണിക്കണമെന്ന് വിചാരിച്ചിരിക്കെയാണ് ആകസ്മികമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നത്.

വിനയത്തിന്റെ ആള്‍രൂപം

വിനയമായിരുന്നു ഫത്ഹീയകന്റെ മുഖമുദ്ര. സ്വഭാവത്തില്‍ മാത്രമല്ല, ചിന്തയിലും ആ വിനയം പ്രതിഫലിച്ചു കാണാം. ഒരു വലിയ ദാര്‍ശനികനായിരുന്നില്ല അദ്ദേഹം. എന്നാല്‍ ലബനാനിലെ മാത്രമല്ല, ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തന്നെ വിനീതനായ വഴികാട്ടിയായിരുന്നു. പാര്‍ട്ടി വിദ്യാഭ്യാസമായിരുന്നു ഇഷ്ടവിഷയം. അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രതിപാദ്യവും അതുതന്നെ. സരളമായ ശൈലിയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാനങ്ങളെയും സമീപനങ്ങളെയും അദ്ദേഹം വിശകലനം ചെയ്തു. സംഘടനകളുടെ അനിവാര്യത ഊന്നിപ്പറഞ്ഞു. തീവ്രവാദത്തെ ശക്തമായെതിര്‍ത്തു. എന്നാല്‍ സംഘടനാ ഘടനയുടെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ കര്‍ശന സ്വഭാവിയായിരുന്നു. മുശ്കിലാത്തുദ്ദഅ്വഃ വദ്ദാഇയ (പ്രബോധനത്തിന്റെയും പ്രബോധകന്റെയും പ്രശ്നങ്ങള്‍) കൈഫ നദ്ഊ ഇലല്‍ ഇസ്ലാം (ഇസ്ലാമിലേക്ക് ക്ഷണിക്കേണ്ടതെങ്ങനെ?) നഹ്വ ഹറക ഇസ്ലാമിയ്യ വാഹിദ (ഏക ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക്) അല്‍ മൌസൂഅത്തുല്‍ ഹറകിയ്യ (പ്രസ്ഥാന വിജ്ഞാനകോശം) അല്‍ ഇസ്ലാം: ഫിക്റഃ വ ഹറക വ ഇന്‍ഖിലാബ് (ഇസ്ലാം: ചിന്തയും പ്രസ്ഥാനവും വിപ്ളവവും) തുടങ്ങി 35 ലധികം വരുന്ന കൃതികളിലൂടെ അദ്ദേഹം, ഇസ്ലാമികാടിത്തറകളില്‍ നിന്നുകൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തെ വിശകലനം ചെയ്തു. ലോകത്തെങ്ങുമുള്ള സാധാരണക്കാരായ ഇസ്ലാമിസ്റുകള്‍ക്ക് അവ കുറച്ചൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. അവര്‍ പലപ്പോഴും ആ കൃതികളെ സ്വാന്തന സാഹിത്യമായും വഴിവിളക്കായും ആസ്വദിച്ചു. സംശയമില്ല, നെടുങ്കന്‍ ആശയങ്ങളും വരികളുമില്ലാതെ, മനസ്സില്‍ തട്ടുന്ന ചിന്തകളുടെ കൊച്ചുശകലങ്ങളായി പുറത്തുവന്ന ആ കൃതികള്‍ തന്നെയാണ് ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തെങ്ങുമുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മനസ്സില്‍ ഡോ: ഫതഹീയകനെ അവിസ്മരണീയനായി പ്രതിഷ്ഠിച്ചതും.
പ്രസ്ഥാന ചിന്തയുടെ ആദ്യഘട്ടത്തെ പ്രതിനിധീകരിക്കുന്ന കൃതികളായതിനാല്‍ ഇന്നിപ്പോള്‍ പ്രസക്തമായ നവീകൃത പ്രസ്ഥാനചിന്ത ഫതഹീയകന്റെ രചകനളില്‍ കാണാതിരിക്കുക സ്വാഭാവികം. കാരണം ശൈഖ് റാശിദുല്‍ ഗനൂഷിയെപ്പോലെ, പ്രസ്ഥാന ചിന്തയില്‍ ഒരു പൊളിച്ചെഴുത്തിനെപ്പറ്റി ആലോചിക്കാവുന്ന പരുവത്തിലായിരുന്നില്ല ഫതഹീയകന്റെ പ്രാസ്ഥാനിക പരിസരവും അദ്ദേഹത്തിന്റെ കൃതികള്‍ രചിക്കപ്പെട്ട കാലഘട്ടവും. അതുകൊണ്ട് പുതിയ കാലഘട്ടത്തില്‍ വിയോജിപ്പ് അനിവാര്യമായ ചില ചിന്തകളും അവയിലുണ്ടാവാം. അമീറിന് ശൂറ നിര്‍ബന്ധമാണെങ്കിലും ശൂറയുടെ ഭൂരിപക്ഷത്തെ മാനിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയില്ല എന്ന വാദം ഉദാഹരണം. മൌലാനാ മൌദൂദിക്കും ഈ വാദമുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം തിരുത്തി. പക്ഷെ ഫതഹിയകന്‍ തിരുത്തിയില്ല. കൂട്ടുനേതൃത്വം എന്ന ആധുനിക ആശയത്തെ നിശിതമായി വിമര്‍ശിച്ചത് മറ്റൊരുദാഹരണം. അതേയവസരം, പ്രസ്ഥാനം കാലാനുസൃതമായി മാറേണ്ടതിന്റെ ആവശ്യകത അവസാന കാലത്ത് നല്‍കിയ പല ഇന്റര്‍വ്യുകളിലും പുതിയ രചനകളിലും അദ്ദേഹം എടുത്തുപറഞ്ഞിരുന്നുവെന്നത് ശ്രദ്ധേയമാണ്.
വഴി പിരിഞ്ഞെങ്കിലും
1960 കളില്‍ രൂപീകൃതമായതുമുതല്‍ ലബനാനിലെ ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയുടെ അമരക്കാരനായിരുന്നു ഡോ. ഫതഹിയകന്‍. 1992 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 'അല്‍ ജമാഅഃ'യുടെ സെക്രട്ടറി ജനറല്‍ പദവി ഒഴിഞ്ഞത്. എങ്കിലും 2005 വരെയും പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് 'അല്‍ ജമാഅയു'മായി ഇടയേണ്ടിവന്നു. ഇസ്രഈലുമായി പൊരുതുന്ന ഹിസ്ബുല്ലക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയിരുന്നു അല്‍ ജമാഅ. അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയെ ഒരു സംഘടനയെന്ന നിലയില്‍ ചെറുത്തുനില്‍പ്പു പോരാട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ ശിയാ സംഘടനയായ ഹിസ്ബുല്ല വിസമ്മതിച്ചിരുന്നെങ്കിലും, സ്വയം പോരാളികളെ അയച്ച് ഹിസ്ബുല്ലയുടെ പോരാട്ടത്തില്‍ അല്‍ ജമാഅ പങ്കുവഹിച്ചു. അവരുടെ ചില പ്രവര്‍ത്തകര്‍ രക്തസാക്ഷികളാവുകയും ചെയ്തു. എന്നാല്‍, ഹിസ്ബുല്ല ലബനാനിന്റെ ആഭ്യന്തര രാഷ്ടീയത്തില്‍ സായുധമായ ഇടപെടുലകള്‍ നടത്തുന്നതും ലബനാന്‍ തലസ്ഥാന നഗരിയില്‍ ആയുധം ഉപയോഗിച്ച് ആധിപത്യത്തിനു ശ്രമിക്കുന്നതും അല്‍ ജമാഅ അംഗീകരിച്ചില്ല. ഫതഹിയകനാകട്ടെ ഹിസ്ബുല്ലയുടെ നിലപാടിനെ പിന്തുണക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷെ അല്‍ ജമാഅയുടെ ശൂറ, യകന്റെ അഭിപ്രായത്തെ നിരാകരിച്ചു. ലബനാന്‍ ഗവണ്‍മെന്റും ഹിസ്ബുല്ലയും തമ്മിലുള്ള പ്രശ്നത്തില്‍ നിഷ്പക്ഷത പാലിക്കണമെന്നായിരുന്നു സംഘടനയുടെ അഭിപ്രായം. തുടര്‍ന്നാണ് ഡോ. ഫത്ഹീയകന്‍ 2006 ല്‍, ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റ് രൂപീകരിച്ചു രംഗത്തുവന്നത്. അമേരിക്കന്‍-ഇസ്രയേല്‍ അനുകൂല ഗവണ്‍മെന്റാണ് ലബനാനിലേതെന്നതിനാല്‍ അതിനെതിരെ സായുധ പോരാട്ടവുമാവാം എന്നദ്ദേഹം വിശ്വസിച്ചു. എന്നാല്‍ വിദേശാധിനിവേശത്തിനെതിരെ ആയുധമെടുക്കുന്നതുപോലെയല്ല, ആഭ്യന്തര വിയോജിപ്പുകളില്‍ ആയുധമെടുക്കുന്നതെന്നായിരുന്നു അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയുടെ നിലപാട്.
സംഘടന വിട്ടെങ്കിലും ഫതഹീയകന്‍ ഒരിക്കലും 'അല്‍ ജമാഅ'ക്ക് പുറത്താണെന്ന്, അല്‍ ജമാഅഃ ഭാരവാഹികളോ ഫതഹീയകന്‍ തന്നെയോ അനുഭവിക്കുകയോ അനുഭവിപ്പിക്കുകയോ ചെയ്തില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്. പൊതുവെ ലോകഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടര്‍ന്നുവരുന്ന നിലപാടാണത്. വിയോജിച്ചു പുറത്തു പോയവരെ, ഘടനയിലില്ലെങ്കിലും തങ്ങളുടെ കൂടെയുള്ളവരെപ്പോലെത്തന്നെ പരിഗണിക്കാന്‍ അവര്‍ ശ്രദ്ധ വയ്ക്കുന്നു. അങ്ങനെയുള്ളവര്‍ പുറത്താണെന്ന കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കും. തങ്ങളുടെ ജിഹ്വകളില്‍ അവര്‍ക്ക് നല്‍കി വന്നിരുന്ന വാര്‍ത്താ പ്രാധാന്യം ഒട്ടും കുറവില്ലാതെ തുടര്‍ന്നും നല്‍കും. തങ്ങളുടെ പരിപാടികളില്‍ മുമ്പത്തെപ്പോലെത്തന്നെ പങ്കെടുപ്പിക്കും.
'അല്‍ ജമാഅ'യും ചെയ്തതു അതുതന്നെയായിരുന്നു. അതിന്റെ ഇപ്പോഴത്തെ നേതാവ് ശൈഖ് ഫൈസ്വല്‍ മൌലവി ഫതഹിയകനുമായി നിരന്തര ബന്ധം പുലര്‍ത്തി. ആശയ വിനിമയങ്ങള്‍ തുടര്‍ന്നു. സ്നേഹബന്ധങ്ങള്‍ പോറലേല്‍ക്കാതെ നിലനിര്‍ത്തി. ശൈഖ് ഫതഹീയകനും അതുതന്നെ ചെയ്തു. തന്റെ നടപടിയിലൂടെ അല്‍ ജമാഅ അല്‍ ഇസ്ലാമിയ്യയെ പിളര്‍ത്തുകയാണ് ചെയ്തത് എന്ന ആരോപണത്തിനദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: നഊദുബില്ലാഹ്, അല്‍ ജമാഅതുല്‍ ഇസ്ലാമിയ്യയെ ഞാന്‍ പിളര്‍ത്തുകയോ? ഞാനുണ്ടാക്കിയ സംഘടനയെ ഞാനെങ്ങനെ പിളര്‍ക്കും? ഇപ്പോഴും ഞാനതിലുണ്ട്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ ഞാനതിലുണ്ടായിരിക്കുകയും ചെയ്യും. കാഴ്ചപ്പാടുകളിലെ വ്യത്യാസം മാത്രമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയെ അല്ലാഹു ഐക്യത്തോടെ ഇതുവരെ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു സംഘടനകള്‍ക്ക് സംഭവിച്ചതുപോലെ അതു പിളര്‍ന്നിട്ടില്ല. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ ഞാനതിലെ അംഗം തന്നെയായിരിക്കും'
അങ്ങനെ, വിയോജിപ്പിലും വിനയം പുലര്‍ത്തി ശ്രദ്ധേയനായി ഫത്ഹി. അദ്ദേഹത്തിന്റെ വിയോഗത്തെ, ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളും അവയുടെ മാധ്യമങ്ങളും തങ്ങള്‍ക്കുണ്ടായ കനത്ത നഷ്ടമായാണ് വിലയിരുത്തിയതെന്നത് ആ പാരമ്പര്യത്തിന്റെ മികച്ച തെളിവായിരുന്നു.

10 June 2009

പുനര്‍വിചിന്തനങ്ങള്‍











തു പുനര്‍വിചിന്തനങ്ങളുടെ കാലം.
ഗതകാലത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തലിനു വിധേയമാക്കുകയും തിരുത്തേണ്ടവയെ തിരുത്താന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
അക്കൂട്ടത്തില്‍ വലിയ വലിയ പ്രസ്ഥാനങ്ങളുമുണ്ട്. ഭൌതിക പ്രസ്ഥാനങ്ങള്‍ മാത്രമല്ല, ഇസ്ലാമിക പ്രസ്ഥാനങ്ങളും. ഇന്നലെകളില്‍ ചെയ്തതു മുഴുവന്‍
വീരകൃത്യങ്ങളായിരുന്നുവെന്ന് ഇന്നവ അവകാശപ്പെടുന്നില്ല. ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്, ചെയ്യേണ്ടതുപോലെത്തന്നെയാണ് ചെയ്യുന്നത് എന്ന് തീര്‍ത്തുപറയുന്നുമില്ല. എന്തിനെപ്പറ്റിയും പുനര്‍വിചിന്തനങ്ങളാവാം എന്ന തുറന്ന മനസ്സാണവയ്ക്കുള്ളത്. പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് നിര്‍വൃതിയടയുകയല്ല, ലക്ഷ്യം നേടലാണ് പ്രധാനം എന്നവ അടിവരയിടുന്നു. "ഇല്ല, ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ആചരിച്ചുകണ്ട അതേ മാര്‍ഗമെ ഞങ്ങള്‍ പിന്തുടരൂ'' (അല്‍ ബഖറ:170). എന്നു പറഞ്ഞവസാനിപ്പിക്കാന്‍ അവയ്ക്കു താല്‍പര്യമില്ല. പുനര്‍വിചിന്തനം കുറ്റകൃത്യമല്ല, സദ്കൃത്യമാണ്; അധോഗതിയല്ല, പുരോഗതിയാണ്. ചിന്തയുള്ളവര്‍ക്ക് പുനര്‍വിചിന്തനങ്ങളുണ്ടാകും. പുനര്‍വിചിന്തനങ്ങള്‍ക്ക് ആര്‍ജ്ജവം കാണിക്കുന്നവര്‍ക്ക് പുരോഗതിയുണ്ടാവും. ഇസ്ലാമിക പ്രവര്‍ത്തനം വിശ്വാസിയുടെ ചുമലിലുള്ള ഒരമാനത്താണ്. 'അമാനത്ത്' ഭംഗിയായി നിര്‍വഹിക്കേണ്ട ബാധ്യത അവന്നുണ്ട്. അതില്‍ സംഭവിക്കുന്ന വീഴ്ച വഞ്ചനയായി ഗണിക്കപ്പെടും. "വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും അറിഞ്ഞുകൊണ്ട് നിങ്ങള്‍ വഞ്ചിക്കരുത്. നിങ്ങളുടെ അമാനത്തുകളെയും വഞ്ചിക്കരുത്'' (അല്‍ അന്‍ഫാല്‍: 27). ഇസ്ലാമിന്റെ പ്രകാശം ലോകത്ത് പ്രസരിപ്പിക്കുക എന്ന വലിയ ദൌത്യം തിരിച്ചറിഞ്ഞ് ഏറ്റെടുത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നുണ്ട്. ആ പ്രകാശത്തെ ഏറ്റെടുക്കാനുള്ള സന്നദ്ധതയും, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, മുമ്പെന്നത്തെക്കാളും ലോകത്ത് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, ഈ അനുകൂല സാഹചര്യങ്ങള്‍ക്കനുസൃതമായി വലിയ തോതില്‍ ഇസ്ലാമിന്റെ പ്രചാരം ഇന്നു സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം വെറും ബാഹ്യമാണോ, അതല്ല അഭ്യന്തര ന്യൂനതകള്‍ കൂടിയാണോ?, ഇസ്ലാമിക പ്രവര്‍ത്തനം എന്ന അമാനത്ത്, ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ? പ്രവര്‍ത്തകന്‍, പ്രവാചകന്റെ പ്രാര്‍ത്ഥന പോലെ, ഇന്നലെയെക്കാളും ഇന്നു മെച്ചപ്പെട്ടിട്ടുണ്ടോ? ഇന്നത്തെക്കാളും നാളെ മെച്ചപ്പെടാന്‍ യത്നിക്കുന്നുണ്ടോ? പുരോഗതികള്‍ ആരംഭിക്കുന്നത് ചോദ്യത്തില്‍ നിന്നാണ്. മറ്റുള്ളവരോടല്ല, സ്വന്തത്തോട് ആത്മവിമര്‍ശനത്തിന് ആര്‍ജ്ജവമില്ലാത്തവന് നിന്നിടത്ത് നിന്ന് കുഴിയാനയെപ്പോലെ വട്ടത്തില്‍ ചുറ്റാം, അല്ലെങ്കില്‍ മുന്നോട്ടല്ല, രണ്ടടി പിറകോട്ട് വെയ്ക്കാം. സ്വന്തത്തെ വിമര്‍ശിക്കുന്ന മനസ്സ് അല്ലാഹു സത്യം ചെയ്യാന്‍ ഉപയോഗിച്ച മനസ്സാണ്. 'അല്ല, ആക്ഷേപിക്കുന്ന ആത്മാവിനെക്കൊണ്ടും സത്യം ചെയ്യുന്നു' (ഖിയാമഃ: 2). സ്വയം വിമര്‍ശിക്കുന്നവനാണ് ബുദ്ധിമാന്‍ എന്ന് പ്രവാചകന്‍ പറയുന്നു. വ്യക്തികള്‍ക്ക് മാത്രമല്ല, സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും ബാധകമാണിത്. സ്വയം വിമര്‍ശിക്കുന്ന മനസ്സ്.ആ വിമര്‍ശനത്തിലൂടെയാണ് സമാധാനമുള്ള മനസ്സിലേക്കുയരുന്നത്. സ്വയം വിമര്‍ശനത്തിലൂടെയാണ് അത് പുരോഗതി നേടുന്നതെന്നര്‍ത്ഥം. വ്യക്തിയില്‍ ആത്മവിമര്‍ശനം പൂരോഗതിയുണ്ടാക്കുമെങ്കില്‍ സംഘടനയിലും പുരോഗതിയുണ്ടാക്കും. എന്നിരിക്കെ എന്തുകൊണ്ട് ഇസ്ലാമിക പ്രവര്‍ത്തനത്തിനു സ്വയം വിലയിരുത്തിക്കൂടാ? വിമര്‍ശനാത്മക വിലയിരുത്തലുകളാണ് ആരോഗ്യകരമായ തിരുത്തലുകളിലേക്ക് നയിക്കുന്നത്. മാറ്റത്തിനു തയ്യാറില്ലാത്തവര്‍ക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. സ്വയം മാറാന്‍ സന്നദ്ധതയില്ലാത്തവരെ അല്ലാഹു മാറ്റുകയില്ല. "ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല'' (അര്‍റഅ്ദ്: 11)

പുതിയ ലോകം, പുതിയ സ്ട്രാറ്റജി
അഞ്ചാറു പതിറ്റാണ്ടു മുമ്പുള്ള ചിന്തകളുമായി, മറ്റാര്‍ക്കുമെന്നപോലെ ഇസ്ലാമിസ്റുകള്‍ക്കും ഇന്നു മുന്നോട്ടുപോവാനാവില്ല. അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സമീപനങ്ങള്‍ പോലും ഇന്നു പ്രസക്തമല്ലാതായിട്ടുണ്ടാവും.

കാലത്തിന്റെ പ്രകാശവേഗത!
കാലത്തെ ഒരു വല്ലാത്ത യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്നുവെന്നത് ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ സവിശേഷതയാണ്. ഖുര്‍ആന്‍ പരിശോധിച്ചുനോക്കൂ. തൌഹീദ് എന്ന അടിസ്ഥാനത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, സ്വാലിഹ് നബി പറഞ്ഞതല്ല ഹൂദ് നബി പറഞ്ഞത്. ലൂത്വ് നബി പറഞ്ഞതല്ല ഇബ്രാഹീം നബി പറഞ്ഞത്. ഈസ ചെയ്തതല്ല മൂസ ചെയ്തത്. മുഹമ്മദ് നബി മക്കയില്‍ ചെയ്തതല്ല മദീനയില്‍ ചെയ്തത്. എങ്കില്‍ മഹാരഥന്മാര്‍ ഇരുപതുകളിലും മുപ്പതുകളിലും രൂപപ്പെടുത്തിയ ആശയ-നയ-സമീപനങ്ങള്‍ എണ്‍പതുവര്‍ഷം കഴിഞ്ഞ് 2009 ലെങ്ങനെ ഫിറ്റാകും? ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ശാശ്വതികത്വമുള്ളൂ. പണ്ഡിത വചനങ്ങള്‍ക്ക് അതില്ല, അപ്രമാദിത്വവുമില്ല. കാലാതിവര്‍ത്തിയുമല്ല അവ. അവര്‍ ചിന്തിച്ചത് അവരുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നു, നമ്മുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നില്ല. അവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അന്നു പറഞ്ഞതുപോലെയാകുമായിരുന്നില്ല പറയുക. അവരല്ല, അവര്‍ മാറ്റാനായി പറഞ്ഞ അഭിപ്രായങ്ങളെ ശാശ്വതസത്യങ്ങളായി കൊണ്ടു നടക്കുന്നവരാണ് തെറ്റുകാര്‍. ജാബിര്‍ ബുനു സൈദ് എന്ന മഹാ പണ്ഡിതന്‍, താന്‍ പറയുന്നതൊക്കെ എഴുതി വെക്കുന്ന അനുയായിയെ കണ്ടപ്പോള്‍ പറഞ്ഞു: ഇന്നാലില്ലാഹ്, ഞാന്‍ നാളെ മാറ്റിപ്പറയുന്ന അഭിപ്രായം നിങ്ങള്‍ എഴുതിവെക്കുകയോ? എഴുതി വെക്കുന്നവരില്‍ നിന്നു കടലാസ് വാങ്ങി കീറിക്കളഞ്ഞു മഹാനായ സഈദുബ്നുല്‍ മുസയ്യബ്. അതിനാല്‍ നമുക്കുവേണ്ടി നാം തന്നെ ചിന്തിക്കുക. അല്ലെങ്കില്‍ നന്നെ ചുരുങ്ങിയത് പൂര്‍വികരുടെ ചിന്തകളെ കാലാനുസൃതമായി നവീകരിക്കുകയെങ്കിലും ചെയ്യുക. നവീകരണമാണ് തജ്ദീദ്. അല്ലാഹുവിന്റെ ബോധനമാണ് ഇസ്ലാം. എന്നിട്ടും അത് തജ്ദീദ് അനുവദിച്ചു. തജ്ദീദിലൂടെയാണ് ഇസ്ലാം കാലാതിവര്‍ത്തിത്വം നേടുന്നത്. കാലത്തിനൊപ്പം നടക്കാനാണ് അത് തജ്ദീദനുവദിച്ചത്. പുതിയ കാലഘട്ടങ്ങളുടെ സമസ്യകള്‍ക്കുത്തരം കണ്ടെത്താന്‍ ഇജ്തിഹാദും അനുവദിച്ചു. സാധാരണ ഗതിയില്‍ തെറ്റിനു പ്രതിഫലമില്ല. എന്നാല്‍ ഇജ്തിഹാദ് തെറ്റിയാലും പ്രതിഫലമുണ്ട്, ഒരു പ്രതിഫലം (ശരിയായാല്‍ രണ്ടു പ്രതിഫലം). ആ പ്രക്രിയക്കുള്ള സന്നദ്ധതയെയാണ് സല്‍കര്‍മമായി ഗണിച്ചത്. പണ്ടുള്ളവരുണ്ടാക്കിയ ചട്ടക്കൂടില്‍ നിന്ന് പുറത്തിറക്കി ഇജ്തിഹാദിലൂടെയും തജ്ദീദിലൂടെയും ഇസ്ലാമിനെ പുതിയ കാലത്തിനൊപ്പം നടത്താന്‍ പ്രാപ്തമാക്കേണ്ടത് ഇസ്ലാമിസ്റുകളാണ്. പാരമ്പര്യവാദത്തെ കരുതിയിരിക്കുക. തറവാടിന്റെ മഹാത്മ്യം പറഞ്ഞ് അതിന്റെ ജീര്‍ണതയെ തൊടാനനുവദിക്കാത്തവര്‍ ചാരുകസേരയിലിരുന്ന് സായൂജ്യമടയുമ്പോള്‍ രംഗത്തുവരേണ്ടതാണ് പരിഷ്കരണവാദം . പുതിയ ലോകത്തേക്ക് പുതിയ സ്ട്രാറ്റജി രൂപീകരിക്കുക. തഖ്ലീദ് (അനുകരണം) ഒഴിവാക്കി തജ്ദീദിനെയും ഇജ്തിഹാദിനെയും ഉയര്‍ത്തിപ്പിടിക്കുക. ഫിഖ്ഹില്‍ തഖ്ലീദിനെ എതിര്‍ക്കുന്നവര്‍ക്ക് ഇസ്ലാമിക പ്രവര്‍ത്തന മേഖലയില്‍ അതനുവദിക്കാനാവില്ല. "ഇവ്വിധം ഏതു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരനെ അയച്ചപ്പോഴും അവിടത്തെ സുഖലോലുപന്മാര്‍ ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്വന്തം പൂര്‍വ്വികരെ ഒരു മര്‍ഗത്തില്‍ കണ്ടിരിക്കുന്നു. അവരുടെ പാരമ്പര്യം തുടരുകയാകുന്നു ഞങ്ങള്‍'' (അസ്സുഖ്റുഫ്: 23). തെളിക്കപ്പെടുന്ന മൃഗവും അനുകരിക്കുന്ന മനുഷ്യനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നു അബ്ദുല്ലാഹിബ്നുല്‍ മുഅ്തസ്സ് പറഞ്ഞിട്ടുണ്ട്.

ഇന്റലക്ച്വല്‍ ആക്റ്റിവിസം
മനുഷ്യനിലെ മസ്തിഷ്കത്തിന്റെ പ്രാധാന്യം കുറയുകയും അവയവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തതാണ് പുതിയ കാലഘട്ടത്തിലെ ഇസ്ലാമിക പ്രവര്‍ത്തനം നേരിടുന്നൊരു പ്രശ്നം. മസ്തിഷ്കത്തെ മാറ്റിവെക്കുകയും അറുപതുകളിലെയും എഴുപതുകളിലെയും ചട്ടക്കൂടുകളില്‍ അത് നെട്ടോട്ടം നടത്തുകയും ചെയ്യുന്നു. മനുഷ്യന്‍ എന്ന ഏറ്റവും അമൂല്യമായ വിഭവം ഇന്നേറ്റവും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നത് ഒരുപക്ഷേ ഇസ്ലാമിക പ്രവര്‍ത്തനമേഖലയിലായിരിക്കും. മുസ്ലിം സമൂഹം ലോകത്തെ ഏറ്റവും ബുദ്ധിയുള്ള സമൂഹമാണ്. (മറിച്ചുള്ള വര്‍ത്തമാനം ശത്രുക്കളുടെ ബോധപൂര്‍വ്വമായ പ്രചരണം മാത്രം) അവരില്‍തന്നെ ഏറ്റവും ബുദ്ധിയുള്ളവര്‍ ഇസ്ലാമിസ്റുകളാണ്. പക്ഷെ, ആ ഇസ്ലാമിസ്റുകളുടെ ശാരീരികാധ്വാനം ഉപയോഗപ്പെടുത്തപ്പെടുന്നതുപോലെ ബൌദ്ധികശേഷി ഉപയോഗപ്പെടുത്തപ്പെടുന്നില്ല. ഫീല്‍ഡ് ആക്ടിവിസത്തിലുള്ള താല്‍പര്യം ഇന്റലക്ച്വല്‍ ആക്റ്റിവിസത്തില്‍ അവര്‍ക്കില്ല. ആള്‍ക്കൂട്ടങ്ങളല്ല, തത്വജ്ഞാനികളാണ് വിപ്ളവങ്ങള്‍ സൃഷ്ടിക്കുന്നത് എന്നത് വിസ്മരിക്കപ്പെടുന്നു. ചിന്ത മുഴുവന്‍ നേതാക്കളെ ഏല്‍പിക്കുന്ന അനുയായികളും അനുയായികള്‍ക്കുവേണ്ടി തങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്നേല്‍ക്കുന്ന നേതാക്കളും ചേര്‍ന്നതാണ് ഒരു പ്രസ്ഥാനമെങ്കില്‍ ആ പ്രസ്ഥാനം ജഡമായി. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചിന്തിച്ചുകൊള്ളാം എന്ന് പറയുന്നത് ഫറോവിസമാണ്. "ഫറോവാന്‍ പറഞ്ഞു: എനിക്കുചിതമെന്നു തോന്നിയ അഭിപ്രയാമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. നേര്‍വഴിക്കു തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നതും'' (ഗാഫിര്‍: 29). ഓരോ പ്രവര്‍ത്തകനും പ്രവര്‍ത്തനത്തിന്റെ സ്ട്രാറ്റജിയെപ്പറ്റി ചിന്തിക്കണം. പ്രവാചകനു വഹ്യുണ്ടായിരുന്നിട്ടുപോലും അനുയായികളെ അദ്ദേഹം ചിന്തിപ്പിച്ചു. സ്ട്രാറ്റജി നിര്‍ണ്ണയത്തില്‍ പങ്കെടുപ്പിച്ചു. ബദറില്‍ സൈന്യം തമ്പടിച്ച സ്ഥലം നിര്‍ണ്ണയിച്ചപ്പോള്‍ പ്രവാചകനെ ഖബ്ബാബുനുല്‍ മുന്‍ദിര്‍ തിരുത്തി. ഖന്തഖ് യുദ്ധത്തില്‍ കിടങ്ങ് കുഴിച്ച് പ്രതിരോധിക്കുക എന്ന ആശയം അവതരിപ്പിച്ചത് സല്‍മാനുല്‍ ഫാരിസിയായിരുന്നു. അറബികള്‍ക്ക് പരിചിതമല്ലാത്ത തീര്‍ത്തും നൂതനമായ ആശയമായിരുന്നു സല്‍മാന്റേത്. അനുയായികള്‍ സ്വയം ചിന്തിച്ച് നൂതനരീതികള്‍ ആവിഷ്കരിക്കുന്നതിന്റെ തെളിവാണിത്. കല്‍പനക്ക് കാത്തിരിക്കുന്നതിനുപകരം ഓരോരുത്തരും കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തപ്പോഴാണ് ഇസ്ലാമിക വിപ്ളവം ശത്രുക്കള്‍ക്ക് അതിജയിക്കാനാകാത്ത പ്രക്രിയയായിത്തീര്‍ന്നത്.

ന്യായപൂര്‍ത്തീകരണമല്ല
ഇസ്ലാമിക പ്രവര്‍ത്തനം ന്യായപൂര്‍ത്തീകരണ (ഇത്മാമുല്‍ ഹുജ്ജമ)ല്ല. റിസള്‍ട്ടെന്തായാലും താന്‍ അധ്വാനിക്കുകയും ത്യാഗമനുഷ്ടിക്കുകയും ചെയ്തുവെന്ന സായൂജ്യമല്ല പ്രധാനം. ഇസ്ലാം വിജയിച്ചില്ലെങ്കിലും താന്‍ വിജയിച്ചുവെന്ന് സംതൃപ്തിയടഞ്ഞതുകൊണ്ടായില്ല. വ്യക്തിപരമായി പരലോകത്ത് സ്വര്‍ഗ്ഗമാണ് ലക്ഷ്യം എന്നത് ശരി. ഓരോരുത്തരും പരലോകത്ത് വിജയിച്ചാല്‍ മാത്രം പോരാ. ഇഹലോകത്ത് അവരുടെ ഇസ്ലാമും വിജയിക്കണം. വ്യക്തികള്‍ക്ക് പാരത്രിക വിജയം. ഇസ്ലാമിന്ന് ഐഹിക വിജയം. അതിനാല്‍ ഈ ലോകത്ത് ആദര്‍ശത്തിന്റെ വിജയവും ലക്ഷ്യമായേപറ്റൂ. തന്റെ ജീവിതകാലത്തു തന്നെ അത് നേടിയെടുക്കണം എന്ന ലക്ഷ്യത്തോടെയാവണം പ്രവര്‍ത്തനം. അതിന്നനുസൃതമായി വേണം സട്രാറ്റജി നിര്‍ണ്ണയിക്കാന്‍ തുടര്‍ന്ന് മാത്രമേ 'തവക്കുല്‍' ചെയ്യാവൂ. അതാണ് പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാതൃക. ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ റിസള്‍ട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. നല്ല പ്രവര്‍ത്തനമല്ല, ഏറ്റവും നല്ല പ്രവര്‍ത്തനമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. "ജനിമൃതികളുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍. അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു'' (അല്‍ മുല്‍ക്: 2). പ്രവര്‍ത്തനം ഏറ്റവും സൂക്ഷ്മമായും ഭംഗിയായും ചെയ്യുന്നതിനെയാണ് ഇഹ്സാന്‍ എന്ന് പറയുന്നത്. ഇസ്ലാമിനോടൊപ്പം തന്നെ ജിബ്രീല്‍ റസൂലിനെ പഠിപ്പിച്ച ആശയമാണ് ഇഹ്സാന്‍. ഇഹ്സാനുണ്ടാകുമ്പോഴാണ് പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമാകുന്നത്. ലോകത്ത് ഏതാണ്ട് 13.5 മില്യന്‍ മാത്രം ജനസംഖ്യയുള്ള ജൂതന്‍മാര്‍ ശൂന്യതയില്‍ നിന്ന് വെറും അമ്പത് വര്‍ഷം കൊണ്ട് എങ്ങനെയാണ് ഒരു രാഷ്ട്രമുണ്ടാക്കിയെടുത്തത്? ഇന്ന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ശക്തിയായിത്തീര്‍ന്നത്? ലോകശക്തികളെ വിരല്‍തുമ്പില്‍ നിര്‍ത്താന്‍ ത്രാണിനേടിയത്? കുതന്ത്രങ്ങളിലൂടെ എന്ന മറുപടി ലളിതവല്‍ക്കരണമായിരിക്കും. യാഥാര്‍ത്ഥത്തില്‍ ആ അത്ഭുതങ്ങളുടെ കാരണം സ്ട്രാറ്റജി നിര്‍ണ്ണയത്തിലെ മിടുക്കാണ്. ഇന്ന് 1200 മില്യന്‍ വരുന്ന മുസ്ലിം സമൂഹത്തിന് ആ സ്വാധീനത്തിന്റെ നൂറിലൊരംശമില്ല. എന്നാല്‍ ഇതേ ഇസ്ലാമിക സമൂഹം ഏഴാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ലോകത്തെ സമര്‍ത്ഥമായി നയിച്ചിട്ടുണ്ട്. അതിന്റെ കാരണവും സ്ട്രാറ്റജി തന്നെ.

നേതൃയോഗ്യത
ഏതൊരു കൂട്ടായ്മയുടെയും ഗതി നിര്‍ണ്ണിയിക്കുന്നതും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും ആരാണ്? സംശയമില്ല, നേതൃത്വം. യോഗ്യതയുള്ളൊരു നേതൃത്വത്തിന്റെ പിന്നില്‍ അനുയായികള്‍ അണിനിരക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഏറ്റവുമധികം തിരിച്ചറിഞ്ഞ നേതാവായിരുന്നു പ്രവാചകന്‍ (സ). അതുകൊണ്ട്, പ്രബോധനപ്രവര്‍ത്തനം ആരംഭിച്ച ആദ്യവര്‍ഷം തന്നെ അവിടുന്ന് ദാറുല്‍ അര്‍ഖമില്‍ തന്റെ അനുയായികളെ പരിശീലിപ്പിച്ചു തുടങ്ങി. ദാറുല്‍ അര്‍ഖമില്‍ റസൂല്‍(സ) പരിശീലിപ്പിച്ചെടുത്ത മനുഷ്യവിഭവങ്ങളാണ് അവിടന്നങ്ങോട്ടുള്ള ഇസ്ലാമിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹിജ്റയിലും ബദ്റിലും ഉഹ്ദിലും മക്കാവിജയത്തിലും, പ്രവാചകന്റെ വിയോഗശേഷം ഖിലാഫത്തിലും അവര്‍ മുന്‍നിരയില്‍ നിന്നു. ലക്ഷക്കണക്കിനു സ്വഹാബിമാരില്‍ നിങ്ങള്‍ക്ക് എത്രപേരുടെ പേരറിയാം? വളരെ കുറച്ചേ ചരിത്രത്തില്‍ പേര് കുറിക്കപ്പെട്ടിട്ടുള്ളു. അവര്‍ നിസ്തുലമായ നേതൃശേഷിയുള്ള നായകന്മാരായിരുന്നു. അവര്‍ മുമ്പില്‍നിന്നു നയിച്ചപ്പോള്‍ ജനക്കൂട്ടം ആത്മവിശ്വാസത്തോടെ പിന്നില്‍ നില്‍ക്കാന്‍ തയ്യാറായി. പൊതുജനം എപ്പോഴും അങ്ങിനെയാണ്. അവര്‍ക്കെല്ലാവര്‍ക്കും ദിശാബോധമുണ്ടായിക്കൊള്ളണമെന്നില്ല. മുന്നില്‍ നില്‍ക്കുന്നവര്‍ യോഗ്യരാണെന്നു കാണുമ്പോള്‍ ദിശനിര്‍ണ്ണയം പൊതുജനം അവരെ ഏല്‍പിക്കുകയാണ്. ആട്ടിടയന്മാരെ നേതാക്കളാക്കി മാറ്റിയെടുത്ത് അവരെ മുന്നില്‍ നിര്‍ത്തി, പ്രവാചകന്‍ നടത്തിയ വിപ്ളവം വിജയിച്ചത് അങ്ങിനെയാണ്. അതിനാല്‍, യോഗ്യരായ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു കൂട്ടായ്മ വിജയിക്കുന്നതിനെ ആസ്പദിച്ചാണ് ആ കൂട്ടായ്മയുടെ വിജയം നിലകൊള്ളുന്നത്. നേതൃഗുണം വെറും പ്രകൃതിയും ജന്മലഭ്യവുമല്ല. ആര്‍ജ്ജിക്കേണ്ടതു കൂടിയാണ്. അതാര്‍ജ്ജിച്ചെടുക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ കാണണം. നേതൃപരിശീലന സംവിധാനങ്ങളിലൂടെ നിലവിലുള്ള നേതൃത്വത്തെ യോഗ്യമാക്കാനും പുതിയ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാനും യത്നിക്കണം. നേതൃത്തിനുണ്ടാവേണ്ട ഏറ്റവും വലിയ യോഗ്യത വിഷ്വന്‍ ആണ്. തന്റെ കീഴിലുള്ള ആള്‍ക്കൂട്ടത്തെ എങ്ങോട്ട് നയിക്കണമെന്നും ഭാവിയില്‍ എന്ത് സംഭവിക്കണമെന്നുമുള്ള കൃത്യമായ കാഴ്ചപ്പാട്. കൂടിയാലോചനകളിലൂടെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും തദനുസാരം സംഘത്തിന് നായകത്വം നല്‍കുകയും ചെയ്യുന്ന നേതാവുണ്ടാകുമ്പോഴേ സംഘടന വിജയിക്കൂ. സ്വയം നെട്ടോട്ടം നടത്തുന്നതിലല്ല, അനുയായികളെ ആവേശപൂര്‍വ്വം ലക്ഷ്യത്തിലേക്ക് മുന്നോട്ട് നടത്തുന്നതിലാണ് നേതാവ് കഴിവ് കാണിക്കേണ്ടത്. സ്വയം ചലിക്കുന്നതല്ല, അനുയായികളെ ചലിപ്പിക്കുന്നതാണ് മിടുക്ക്. അനുയായികളുടെ കഴിവറിഞ്ഞ് അവരെ മര്‍മ്മസ്ഥാനങ്ങളില്‍ വ്യന്യസിക്കുന്നതിനനുസരിച്ചായിരിക്കും സംഘടനയുടെ വിജയം. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് നേതാവ് നടത്തേണ്ടത്. അനുയായിയെ വിശ്വാസത്തിലെടുക്കുകയും ചുമതലകളേല്‍പിച്ച് സ്വാതന്ത്യ്രം കൊടുക്കുകയും വേണം. അനുയായികയുടെ കഴിവിനെ എപ്പോഴും സംശയിക്കുന്ന നേതാവിന്റെ സംഘടനയില്‍ പുതിയ നേതാക്കളുണ്ടാവില്ല.

നേതൃ-നീത ബന്ധം
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃ-നീത ബന്ധം, ഉടമ-അടിമ ബന്ധമല്ല. ഫ്യൂഡലിസത്തിന്റെ കാലം കഴിഞ്ഞു. കൂട്ടനേതൃത്തിന്റെയും പങ്കാളിത്തത്തിന്റെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ഏകപക്ഷീയമായ കല്‍പനകള്‍ കൊടുക്കുകയല്ല, അനുയായിയെ കേള്‍ക്കുകയും അവനോടൊന്നിച്ച് തീരുമാനിക്കുകയും, തീരുമാനം നേതാവും നീതനും ഒരുമിച്ചു നടപ്പില്‍വരുത്തുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ പ്രവര്‍ത്തനരീതി. അച്ചടക്കവും അനുസരണവും അനുയായിയെ പഠിപ്പിക്കണം. പക്ഷെ, അച്ചടക്കത്തിന്റെയും അനുസരണയുടെയും പേരില്‍ ചിന്താ സ്വാതന്ത്യ്രം നിഷേധിക്കാവതല്ല. സ്വാതന്ത്യ്രമില്ലാത്തവന് സംഭാവനകളര്‍പ്പിക്കാനാവില്ല. സ്വാതതന്ത്യ്രമില്ലെന്ന് തോന്നിയാല്‍ ബുദ്ധിയുള്ള അനുയായി ഉള്‍വലിയും. വിഡ്ഢിയായ അനുയായി, നേതാവിന് തലയാട്ടിക്കൊണ്ടിരിക്കും. ആ തലയാട്ടലിനെ അച്ചടക്കമായി അനുഭവിച്ച് സായൂജ്യമടയുന്ന നേതാവ് സംഘടനയെ നശിപ്പിക്കും. ഏകശിലാ ചിന്തയല്ല, ചിന്താവൈവിധ്യങ്ങളെ മാറ്റുരച്ച് രൂപപ്പെട്ടുവരുന്ന കടഞ്ഞെടുത്ത ചിന്തയാണ് നമുക്കാവശ്യം. നേതാക്കളെക്കുറിച്ച് പരദൂഷണം പറയുന്ന അനുയായികളല്ല, അവരുടെ മുഖത്തുനോക്കി നിരൂപണം നടത്തുന്ന അനുയായികളാണ് നല്ല നേതാക്കളെ സൃഷ്ടിക്കുന്നത്. ഖലീഫ ഉമറിനെ ചോദ്യം ചെയ്ത അനുയായികളുടെ ചരിത്രം അനുസ്മരിക്കാന്‍ മാത്രമുള്ളതല്ല. നല്ല നേതാക്കളെ സൃഷ്ടിക്കുന്നത് ഇത്തരം നിരൂപണ ശേഷിയുള്ള അനുയായികളാണ്. അതുപോലെ, തന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയവനെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച, തന്നെ വിമര്‍ശിച്ച അലി(റ) വിനെപ്പറ്റി 'അലിയില്ലായിരുന്നുവെങ്കില്‍ ഉമര്‍ നശിച്ചതുതന്നെ' എന്നുപറഞ്ഞ ഉമര്‍ (റ)വിന്റെ വിശാലതയും നേതൃത്വം പാഠമാക്കേണ്ടതാണ്. സ്വോഛാധിപത്യത്തെ ഇത്രയധികം വെറുത്ത ഒരു പ്രതൃയശാസ്ത്രം ഇസ്ലാമിനെപ്പോലെ വേറെയില്ല. ദൈവിക ബോധന(വഹ്യ്)ങ്ങളുണ്ടായിരുന്നിട്ടുപോലും, അനുയായികളോട് ഏറ്റവുമധികം കൂടിയാലോചിച്ചിരുന്ന നായകനായിരുന്നൂ നബിയെന്ന് അബൂഹുറൈറ (റ). അനുയായികളുടെ അഭിപ്രായം തന്റെ അഭിപ്രായത്തിനെതിരാകുമ്പോള്‍ അവിടുന്ന് അനുയായികളുടെ അഭിപ്രായങ്ങളെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ഉഹ്ദ് യുദ്ധവേളയില്‍ മദീനയ്ക്ക് പുറത്തുപോകരുതെന്നായിരുന്നു നബിയുടെ ആഗ്രഹം. പക്ഷെ, അനുയായികള്‍ ഭൂരിഭാഗവും മറിച്ചു പറഞ്ഞപ്പോള്‍ അവിടുന്ന് അതാണ് സ്വീകരിച്ചത്. ഉഹ്ദില്‍ പരാജയപ്പെട്ടപ്പോള്‍, ഉഹ്ദിലേക്ക് വന്നതാണ്, മലയുടെ മുകളില്‍ അമ്പെയ്ത്തുകാരെ നിര്‍ത്തുവാനും അവര്‍ ഇറങ്ങിപ്പോരുന്നതിനും ശത്രുക്കള്‍ അതുവഴി ആക്രമണം നടത്തുന്നതിനുമൊക്കെ കാരണമായത്, തദടിസ്ഥാനത്തില്‍ ആ ശൂറയുടെ അഭിപ്രായം സ്വീകരിച്ചത് അബദ്ധമായിരുന്നുവെന്ന് അവിടുന്ന് മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. കൂടിയാലോചനയിലൂടെ എടുത്ത ഒരു തീരുമാനം നന്മയിലേക്ക് നയിക്കും എന്നതാണ് അവിടുന്ന് പഠിപ്പിച്ച അടിസ്ഥാനം. ഉഹ്ദ്യുദ്ധശേഷമിറങ്ങിയ വചനങ്ങളിലാവട്ടെ "താങ്കള്‍ കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക'' (ആലുഇംറാന്‍: 159) എന്ന് ഖുര്‍ആന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഉഹ്ദിലേക്ക് പോകുന്നത് പരാജയമുണ്ടാകാന്‍ കാരണമാകും എന്ന് സംശയമുണ്ടായിട്ടും നിബ(സ) അങ്ങോട്ട് പുറപ്പെട്ടത് ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍പോലും ശൂറ എന്ന ഇസ്ലാമികാടിസ്ഥാനത്തെ നിരാകരിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു പ്രവാചകനെന്ന് ശഹീദ് സയ്യിദ് ഖുത്വുബ്. കൂടിയാലോചന ഒരലങ്കാരമല്ല, അനിവാര്യതയാണ്. താഴെ തട്ടു മുതല്‍ മേലെ തട്ടുവരെ നിര്‍ബന്ധമായും പാലിക്കേണ്ട സംസ്കാരം.
സംഘടനാ പക്ഷപാതിത്വം
ഇസ്ലാമിനുവേണ്ടി നിലകൊള്ളുന്ന കൂട്ടായ്മ നിലനില്‍ക്കേണ്ടത് ഇസ്ലാമിന്റെ തന്നെ താല്‍പര്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ആ വികാരം ഒരിക്കലും സംഘടനാ പക്ഷപാതിത്വമായി രൂപാന്തരപ്പെടരുത്. ഇസ്ലാമിനുവേണ്ടിയാണ് സംഘടനയെ സ്വീകരിച്ചിട്ടുള്ളത്, മറിച്ചല്ല. ഇസ്ലാമിന്റെ താല്‍പര്യവും സംഘടനയുടെ താല്‍പര്യവും എപ്പോഴെങ്കിലും ഇടഞ്ഞുപോയാല്‍ സത്യവിശ്വാസിക്ക് മുഖ്യം ഇസ്ലാമിന്റെ താല്‍പര്യം തന്നെയായിരിക്കും. കാരണം സംഘടന, ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണ്. ഇസ്ലാം എന്ന ലക്ഷ്യത്തെ നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗം. അതൊരിക്കലും ഒരു വിഗ്രഹമായിക്കൂടാ. സംഘടനാചട്ടക്കൂടുകളെ സംരക്ഷിക്കുവാനുള്ള വ്യഗ്രതയില്‍ ഇസ്ലാമിന്റെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. സംഘടനാ ചട്ടക്കൂടുകളെ വിഗ്രഹങ്ങളായി കാണരുതെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലുള്ളവര്‍ എപ്പോഴും ഇസ്ലാമിക പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഇസ്ലാമിക പ്രസ്ഥാനം എന്നത് മുമ്പ് ഒരു പ്രത്യേക സംഘടനയെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന സംജ്ഞയായിരുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ഇസ്ലാമിനെ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും അതിന്റെ വിജയത്തെ സ്വപ്നം കാണുകയും ചെയ്യുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട് ഇന്ന് സമുദായത്തില്‍. അവര്‍ കൂടി ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തെയാണ് ഇന്ന് ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ടാണവര്‍. എന്നാല്‍ പ്രസ്ഥാന ഘടനയില്‍ വരാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല. പ്രസ്ഥാനത്തോടുള്ള മതിപ്പോ, തങ്ങളെക്കുറിച്ചുള്ള അപകര്‍ഷതാ ബോധമോ, പ്രസ്ഥാനത്തിന്റെ ചില സമീപനങ്ങളോടുള്ള വിയോജിപ്പോ ആവാം കാരണം. മറ്റു മുസ്ലിം ഗ്രൂപ്പുകളുടെയും നന്മകളെ അംഗീകരിക്കുന്ന മനസ്സായിരിക്കും അവരുടേത്. ഇത്തരം ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അവരാണ് ലോകത്ത് ഇന്ന് ഇസ്ലാമിന്റെ ശക്തി. അവരെ ഉള്‍ക്കൊള്ളാനും സഹകരിപ്പിക്കാനും സാധിക്കുമ്പോഴാണ് ഇസ്ലാമിക പ്രസ്ഥാനം വിജയിക്കുന്നത്. സംഘടനാ ഘടനയിലില്ലാത്തത് അവരുടെ പോരായ്മയായി കാണരുത്. ശത്രുക്കളെപ്പോലും തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തേണ്ട ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഈ വലിയ വിഭാഗത്തെ പ്രയോജനപ്പെടുത്തുവാന്‍ സംഘടനാ സംജ്ഞകള്‍ തടസ്സമാകരുത്. തങ്ങള്‍ ചെറിയൊരു ഗ്രൂപ്പ് വിചാരിച്ചാല്‍ വിജയിപ്പിക്കാനാവുന്ന ചെറിയ ദൌത്യമല്ല, മറിച്ച് മുസ്ലിം സമൂഹം മുഴുവന്‍ ഒന്നിച്ചുനിന്നാല്‍ പോലും വിജിയിപ്പിച്ചെടുക്കാന്‍ സാഹസപ്പെടേണ്ട മഹാദൌത്യമാണ് തങ്ങളുടേതെന്ന തിരിച്ചറിവ് വേണം അവര്‍ക്ക്. അതുകൊണ്ട് പ്രസ്ഥാനഘടനയിലില്ലാത്ത, ഇസ്ലാമിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അവ ഉള്‍ക്കൊണ്ടേ പറ്റൂ. മാത്രമല്ല ഇതര മുസ്ലിം ഗ്രൂപ്പുകള്‍ ചെയ്യുന്ന നന്മകളെ, അവയുടെ ഗുണഭോക്താവ് ഇസ്ലാമാവുമ്പോള്‍, യാഥാര്‍ത്ഥത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായാണ് അവയെ കാണേണ്ടത്. ഇമാം ഹസനുല്‍ ബന്ന പറയാറുണ്ടായിരുന്നു, ഇന്ന് ഭിന്നിച്ചുനില്‍ക്കുന്ന മുസ്ലിം ഗ്രൂപ്പുകളൊക്കെയും മുഹമ്മദീയ സൈന്യത്തില്‍ ഒന്നിച്ചണിനിരക്കുന്ന ഒരു കാലഘട്ടം വരാനിരിക്കുന്നുണ്ട് എന്ന്. ഇസ്ലാമിന്റെ വിജയം പ്രവചിച്ചിട്ടുണ്ടല്ലോ പ്രവാചന്‍(സ). ആ വിജയത്തിന്റെ സ്വാഭാവികമായ മുന്നോടിയാണ് മുസ്ലിം ഐക്യം. ഇതര മുസ്ലിം ഗ്രൂപ്പുകളോടുള്ള നിലപാട് രൂപപ്പെടുത്തുമ്പോള്‍ ഈ യാഥാര്‍ത്ഥ്യബോധം ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കില്ലാതിരുന്നുകൂടാ. ഇതുവരെ കുറിച്ചത് വലിയൊരു ചര്‍ച്ചയുടെ ലളിതമായ ആമുഖം മാത്രം. പുതിയ ലോകത്തെ പുതിയ സ്ട്രാറ്റജിക്കുവേണ്ടി നിര്‍ബന്ധമായും നടത്തേണ്ട വിചന്തനങ്ങളും പുനര്‍വിചിന്തനങ്ങളും ഇനിയങ്ങോട്ട് ഇസ്ലാമിക പ്രവര്‍ത്തനകരുടെ സജീവ വിഷയമാകേണ്ടതായി വരും. ലോകത്ത് ഇസ്ലാമിസ്റുകള്‍ക്കിടയില്‍ വലിയൊരു സംസാരവിഷയമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഇസ്ലാമിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭലക്ഷണമാണത്.

ഇസ്ലാമിക പ്രസ്ഥാനം വിലയിരുത്തപ്പെടുന്നു


ഇസ്ലാമിക പ്രസ്ഥാനം വിലയിരുത്തപ്പെടുന്നു

റാശിദുല്‍ ഗന്നൂഷി
വിവ: ഡോ. അബ്ദുസ്സലാം വാണിയമ്പലം
തകാല ചരിത്രത്തെ പ്രകീര്‍ത്തിച്ച് സായൂജ്യമടയുകയോ നിലവിലുള്ളതിന്റെ തികവ് സമര്‍ത്ഥിച്ച് കൃതാര്‍ത്ഥമാവുകയോ ചെയ്യുന്നതിനു പകരം, നിലപാടുകളെ നിശിതമായ നിരൂപണങ്ങള്‍ നടത്തി ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേക്ക് പ്രയാണം നടത്തുകയാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്യേണ്ടത്. ഈ കാഴ്ചപ്പാടിന്റെ മുന്‍നിര വക്താവാണ് ശൈഖ് റാശിദുല്‍ ഗന്നൂശി.



മുസ്ലിം സമൂഹത്തെ അതിന്റെ അധഃപതനത്തിന്റെ പൈതൃകത്തില്‍ നിന്നും പാശ്ചാത്യന്‍ അധിനിവേശത്തിന്റെ അനന്തരഫലങ്ങളില്‍ നിന്നും മോചിപ്പിച്ചെടുക്കുവാനുള്ള ശ്രമത്തില്‍ ഇസ്ലാമിക പ്രസ്ഥാനം വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍, 'ഭൂമിയില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ സ്ഥാപിച്ചെടുക്കുക' എന്ന ലക്ഷ്യത്തില്‍ നിന്ന് ഇപ്പോഴും അത് വിദൂരത്തു തന്നെയാണുള്ളത്. ചില കുഴമറിച്ചിലുകളുണ്ടെങ്കിലും എടുത്തുപറയേണ്ട ഇറാന്‍ അനുഭവം മാത്രമാണപവാദം. പടിഞ്ഞാറും അവരുടെ ഏജന്റുമാരും പരമ്പരാഗത മതവൃത്തങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിനും ചുറ്റും ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റേതായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ശരിയാണ്. പക്ഷെ അതുമാത്രമല്ല ലക്ഷ്യം നേടാതിരിക്കാനുള്ള കാരണം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തന്നെ ആഭ്യന്തര ന്യൂനതകളും കാരണങ്ങളാണ്. പ്രസ്ഥാനത്തിനകത്ത് വ്യാപകമായി നിലനില്‍ക്കുന്ന ചിന്താരീതിയാണ് അടിസ്ഥാന പ്രശ്നം. സമുദായത്തിന്റെ അധഃപതനകാലഘട്ടത്തെയാണ് ആ ചിന്താരീതി മോഡലായി തൃപ്തിപ്പെട്ടിരിക്കുന്നത്. ഇക്കാലഘട്ടത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ് ആ അധഃപതന കാലഘട്ടം. അന്നത്തെ സാഹചര്യങ്ങള്‍ നമ്മുടെ സാഹചര്യങ്ങളുമായി ഒരു യോജിപ്പുമുള്ളതല്ല. ഇത്തരം ഒരു വാര്‍പ്പുമാതൃകാ ചിന്താരീതി കാരണമായി, തന്റെ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും പുതിയ പുരോഗതികളെ ഉള്‍ക്കൊള്ളാനും പുതിയ കാലഘട്ടത്തിന്റെ ചാലകശക്തികളെയും അതിനകത്ത് നിലനില്‍ക്കുന്ന സാധ്യതകളെയും തിരിച്ചറിയാനും മുസ്ലിമിന്നു സാധിക്കാതെ പോയി. ആ സാധ്യതകളെ വിസ്ഫോടനം നടത്തുവാനും കാലഘട്ടത്തിന്റെ ചാലക ശക്തികളുമായി ആദാനപ്രദാനം നടത്തുവാനും അവയെ ഉപയോഗപ്പെടുത്തുവാനും അതുകൊണ്ടുതന്നെ കഴിഞ്ഞില്ല. പുതിയ സാഹചര്യത്തെയും അതുള്‍ക്കൊള്ളുന്ന സാധ്യതകളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതിന്റെ, ആ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ചില ഉദാഹരണങ്ങള്‍ പറയാം:

ഒന്ന്: തൊഴിലാളി വര്‍ഗത്തോടുള്ള നിലപാട്
മുതലാളിത്വ-സോഷ്യലിസ്റ് വ്യവസ്ഥിതികളില്‍ ഒരു വലിയ 'ഇഷ്യു'വാണ് തൊഴിലാളി വര്‍ഗം. വ്യവസ്ഥിതികളുടെയും രാഷ്ട്രീയങ്ങളുടെയും ഗതിനിര്‍ണയിക്കുന്ന വിഭാഗം. എന്നാല്‍ ഇസ്ലാമിസ്റുകള്‍ക്ക് അവരില്‍ സ്വാധീനം ചെലുത്താനോ അവരെ ഉപയോഗപ്പെടുത്താനോ സാധിച്ചില്ല. അവരെ തീര്‍ത്തും ഇടത് - വലത് ഐഡിയോളജികള്‍ക്ക് വിട്ടുകൊടുക്കുകയാണ് ഇസ്ലാമിസ്റുകള്‍ ചെയ്തത്. ഈ മേഖലയില്‍ ഇസ്ലാമിസ്റുകളുടെ സ്വാധീനം ദുര്‍ബലമാകാനുള്ള കാരണം അവര്‍ക്ക് തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച അവബോധമില്ലായ്മയാണ്. ആദര്‍ശപരവും ധാര്‍മികവുമെന്നതിലുമുപരി ആ പ്രശ്നങ്ങള്‍ സാമൂഹിക-രാഷ്ട്രീയ പ്രകൃതമുള്ളതാണല്ലോ. പ്രശ്നങ്ങളെ വെറും ആദര്‍ശ - ധാര്‍മിക പരിപ്രേക്ഷ്യത്തില്‍ നിന്നു കൈകാര്യം ചെയ്യുന്ന ഇസ്ലാമിസ്റുകള്‍ക്കെങ്ങനെ ഈ വിഭാഗവുമായി സംവദിക്കാനാവും? അവര്‍ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ഇടുങ്ങിയ ഇടമല്ലേ അനുവദിച്ചിട്ടുള്ളൂ. അതില്‍ തന്നെയും സാമൂഹ്യനീതി എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചുരുവിടുക മാത്രമാണവര്‍ ചെയ്യുന്നത്. മുദ്രാവാക്യത്തിന്റെ ഉള്ളടക്കം പോലും കൃത്യമായി നിര്‍ണയിച്ചിട്ടുമില്ല. അതിനാല്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാമിസ്റുകളുടെ ആഹ്വാനങ്ങള്‍ക്ക് കൂടുതല്‍ പ്രതികരണമുണ്ടാകാതിരിക്കുക സ്വാഭാവികമാണ്. കാരണം അവരുടേതല്ലാത്ത പ്രശ്നങ്ങളെപ്പറ്റിയാണ് ഇസ്ലാമിസ്റുകള്‍ സംസാരിക്കുന്നത്. സമൂഹങ്ങളുടെ പ്രശ്നങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിസ്റുകള്‍ക്ക് ഒരു മാറ്റവുമില്ല. അവര്‍ വിദൂരത്ത്, വേറെയെവിടെയോ മാറി നിന്ന് ജനങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നു!

രണ്ട്: വനിതകളോടുള്ള നിലപാട്
സമൂഹങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ വനിതകള്‍ക്കുള്ള സ്വാധീനം ആര്‍ക്കും അജ്ഞാതമല്ല. ചുരുങ്ങിയത് സമൂഹത്തിന്റെ പകുതിയാണവര്‍. ബാക്കി പകുതി അവരുടെ മടിത്തട്ടിലാണ് വളരുന്നത്. സ്ത്രീ സമൂഹത്തിന്റെ വളരെ വലിയ പ്രധാന്യം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. എന്നാല്‍ ഇസ്ലാമിസ്റുകള്‍ അവരുമായി സംവദിക്കുന്നത് പരിമിതമാണ്. നേരത്തെ പറഞ്ഞതു തന്നെയാണ് കാരണം. സമുദായത്തിന്റെ അധപതനകാലഘട്ടങ്ങളില്‍ സ്ത്രീ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ അനീതികള്‍, അവളുടെ ചക്രവാളങ്ങളെ ചുരുക്കിക്കെട്ടിയത്, ജീവിതത്തിലും നാഗരികതയിലുമുളള അവളുടെ പങ്കിനെ കുറച്ചുകാട്ടിയത്, അവളുടെ വ്യക്തിത്വത്തെ മായ്ച്ചു കളഞ്ഞത്, അവളെ വെറും ഉപഭോഗവസ്തുവാക്കിമാറ്റിയത്, അതൊക്കെത്തന്നെയും ഇസ്ലാമിന്റെ പേരില്‍! ഇതൊന്നും ഇസ്ലാമിസ്റുകളുടെ അവബോധത്തില്‍ വന്നില്ല. പാശ്ചാത്യന്‍ അധിനിവേശത്തിന്റെ പ്രവാഹത്തില്‍ മൂല്യങ്ങളൊക്കെയും കുത്തിയൊലിച്ചുപോയപ്പോള്‍, നമ്മുടെ സാമൂഹിക അസ്തിത്വത്തെ അതു തുടച്ചുനീക്കിയപ്പോള്‍, സ്വാതന്ത്യ്രത്തിന്റെയും പുരോഗതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ പകരം വച്ചപ്പോള്‍, തരാതരം പീഡനങ്ങളില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്ത്രീ, അത്തരം പടിഞ്ഞാറന്‍ പ്രലോഭനങ്ങളില്‍ വീണത് സ്വാഭാവികമായിരുന്നു. തങ്ങള്‍ക്ക് നേരെയുള്ള അനീതികള്‍ക്ക് ഇസ്ലാമില്‍ ന്യായങ്ങളുണ്ട് എന്നവര്‍ കരുതി. കാരണം ഇസ്ലാമിന്റെ ആളുകള്‍ അവയ്ക്കുനേരെ മൌനം പാലിക്കുകയായിരുന്നല്ലോ. വനിതകളുടെ കാര്യത്തില്‍ സംഭവിച്ച ഈ ജീര്‍ണതകള്‍ക്കെതിരെ ഇസ്ലാമിന്റെ പുറത്തുനിന്ന് ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുക സ്വാഭാവികമായിരുന്നു. ഇസ്ലാം ആകപ്പാടെ സ്ത്രീക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കുന്നു, അതുവഴി അവളെ വീട്ടില്‍ തളച്ചിടുന്നു, പുരുഷന്റെ ഉപഭോഗ വസ്തുവാക്കുന്നു, വിജ്ഞാനം അവള്‍ക്കാവശ്യമില്ല, സ്വാതന്ത്യ്രമില്ല, രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗധേയത്തില്‍ പങ്കില്ല എന്നൊക്കെയുള്ള ധാരണ ആ ഇസ്ലാം ബാഹ്യ വിപ്ളവത്തിലൂടെ സ്ത്രീകളില്‍ രൂഢമൂലമാക്കിയെടുത്തു. സ്വാതന്ത്യ്രവും സ്വന്തം അസ്തിത്വവും സംരക്ഷിക്കുവാന്‍ ഇസ്ലാമിനോടും പര്‍ദ്ദ പോലുള്ള അതിന്റെ സംസ്കാരങ്ങളോടും കലഹിക്കുകയേ മാര്‍ഗമുള്ളൂ, പടിഞ്ഞാറിനെ അനുകരിക്കുകയാണു വേണ്ടത് എന്നൊക്കെയുള്ള കാഴ്ചപ്പാട് സൃഷ്ടിച്ചെടുത്തു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക പ്രസ്ഥാനം രംഗത്തുവരുന്നത് . അതു കാണുന്നത് ആകെ കുത്തഴിഞ്ഞ സമൂഹത്തെയാണ്. സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനം, വീട്വിട്ടു പുറത്തുപോകല്‍, പുരുഷന്‍മാരുമായുള്ള ഇടകലരല്‍ തുടങ്ങിയ ഉപരിപ്ളവ ദൃശ്യങ്ങളേ പ്രസ്ഥാനം കണ്ടുള്ളൂ. ഇത്തരം പ്രവണതകള്‍ക്കെതിരെ രോഷംകൊണ്ട്, ഇസ്ലാമിലേക്ക് മടങ്ങാന്‍ അതാഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഇസ്ലാമിലേക്ക് മടങ്ങുക എന്നു പറഞ്ഞാല്‍ തങ്ങളുടെ അവകാശ നിഷേധങ്ങളിലേക്കും വ്യക്തിത്വ നഷ്ടത്തിലേക്കുമുള്ള തിരിച്ചുപോക്ക് എന്ന ഒരു ധാരണയാണ് സ്ത്രീക്കുണ്ടായത്. അതുകൊണ്ട്, തങ്ങളുടെ പ്രശ്നങ്ങളെ വെറും ധാര്‍മിക പ്രശ്നങ്ങളിലേക്ക് ചുരുക്കിക്കെട്ടിയ ഇസ്ലാമിസ്റുകളുടെ അവതരണ രീതികളെ സ്വാഭാവികമായും സ്ത്രീകള്‍ പരിഗണിച്ചില്ല. മറുപക്ഷത്തുള്ള 'സ്ത്രീ വിമോചനത്തിന്റെ' വീണമീട്ടുന്നവരോടാണ് അവര്‍ ചായ്വ് പ്രകടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ സ്ത്രീ വിമോചനം എന്നത് ശരിയായ മുദ്രാവാക്യമാണ്. അതിന്റെ ഉള്ളടക്കം ശരിയാംവണ്ണം നിര്‍ണയിക്കണമെന്നേയുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങളെ സാമൂഹികമായും ഫിലോസഫിക്കലായും സമീപിക്കുമ്പോള്‍ അത് വെറും നഗ്നതാ പ്രദര്‍ശനത്തിന്റെയോ സ്ത്രീ പുരുഷ കൂടിക്കലരലിന്റെയോ പ്രശ്നമല്ല. അതിനപ്പുറം, അനീതിയുടെയും അടിമത്വത്തിന്റെയും പ്രശ്നമാണ്. മതത്തിന്റെ മുഖാവരണമണിഞ്ഞ ജീര്‍ണത അവളെന്ന മനുഷ്യനിലെ മനുഷ്യത്വത്തെ കവര്‍ന്നെടുക്കുകയും സ്വന്തം ഭാഗധേയം നിര്‍ണയിക്കുവാനുള്ള അവകാശത്തെ പറിച്ചെടുക്കുകയും ചെയ്ത പ്രശ്നമാണത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ മോചിപ്പിച്ചെടുക്കുമെന്ന വാദവുമായി വന്ന പടിഞ്ഞാറിന്റെ ഭൌതിക തത്വശാസ്ത്രം അവള്‍ക്ക് കൂടുതല്‍ ചങ്ങലകളും അടിമത്തവും നല്‍കുകയാണ് ചെയ്തത്. അടിമത്വത്തിന്റെ രൂപം മാറിയെന്നേയൂള്ളൂ. മുമ്പവള്‍ പുരുഷന്റെയോ കുടുംബത്തിന്റെയോ അടിമയായിരുന്നുവെങ്കില്‍ ഭൌതിക തത്വശാസ്ത്രത്തില്‍ മുതലാളിത്വ-മീഡിയ-രാഷ്ട്രീയ കോര്‍പറേറ്റുകളുടെ അടിമയായി എന്നുമാത്രം. അവളുടെ ശരീരം കൊണ്ടു കച്ചവടം നടത്തുന്നു. പരസ്യത്തിന് ചരക്കുകളുടെ പ്രചാരത്തിന്, രാഷ്ട്രീയക്കാരന്റെ പ്രചരണത്തിന് ഉപയോഗിക്കപ്പെടുന്ന അടിമയായവള്‍. സ്ത്രീയെ അവളുടെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വിമോചനപ്രസ്ഥാനമാണ് ഇന്ന് ഏറ്റവും വലിയ ആവശ്യം. പുരുഷന്റെ പോരാട്ടത്തിലെ സഹയാത്രിക എന്ന അവളുടെ പ്രകൃതത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന പ്രസ്ഥാനം. ലോകത്ത് അനീതിക്കും ചൂഷണത്തിനുമെതിരെ പോരാടാന്‍ അവളെ സ്വതന്ത്രയാക്കുകയും അല്ലാഹുവല്ലാത്ത എല്ലാ അധികാരികളില്‍ നിന്നും അവളെ വിമോചിപ്പിച്ചെടുക്കുകയുമാണ് വേണ്ടത്.

മൂന്ന്: സൌന്ദര്യബോധത്തോടുള്ള സമീപനം
സൌന്ദര്യബോധം മനുഷ്യന്റെ സവിശേഷതയാണ്. സുന്ദരകലകള്‍ എന്ന പേരില്‍ പല വിധേനയും മനുഷ്യന്‍ അത് പ്രകടിപ്പിക്കുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുകയും മനുഷ്യന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ഐഡിയോളജികളുടെ പരസ്പര സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്യുന്ന ഇക്കാലഘട്ടത്തില്‍ സൌന്ദര്യ കലകളുടെ പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ പണം കൊയ്യാനുള്ള അടിസ്ഥാന മാര്‍ഗമായിരിക്കുന്നു അത്. ദാര്‍ശനിക - രാഷ്ട്രീയ മേഖലകളിലാവട്ടെ ആദര്‍ശ-പാര്‍ട്ടി പ്രചാരണങ്ങളുടെയും പൊതുജനങ്ങളെ സ്വാധീനിക്കുന്നതിന്റെയും ബോധവല്‍ക്കരിക്കുന്നതിന്റെയും ഏറ്റവും നല്ല ഉപകരണമാണത്. ഇസ്ലാം സൌന്ദര്യത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി. അതിനെ അല്ലാഹുവിന്റെ വിശേഷണമായി പരിഗണിച്ചു. നിസ്തുലനായ സൃഷ്ടാവില്‍ വിശ്വാസം കൊള്ളുവാനും അവനെ വഴങ്ങുവാനുമുളള പ്രചോദനങ്ങളിലൊന്നായി ഗണിച്ചു. എന്നാല്‍, അങ്ങനെയൊക്കെയായിട്ടും ഇസ്ലാമിക പ്രസ്ഥാനത്തില്‍ ഇന്നും അതവഗണിക്കപ്പെട്ടുതന്നെ കിടക്കുകയാണ്. ഇസ്ലാമിക വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സൌന്ദര്യബോധം എന്നറിഞ്ഞ് അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രസ്ഥാനം ശ്രദ്ധിക്കുന്നില്ല. നാടകം, സിനിമ, ചിത്രം, ഗാനം, ഫോട്ടോഗ്രാഫി തുടങ്ങിയ പല കലകളെയും അതവഗണിച്ചിരിക്കുന്നു. ഈ രംഗത്ത് ഒരു ദര്‍ശനമുണ്ടാക്കാനോ അനുവദനീയതയുടെയും അനനുവദനീയതയുടെയും അതിര്‍ നിര്‍ണയിക്കാനോ ആയില്ല. നിരീശ്വര ഉള്ളടക്കത്തില്‍ നിന്നു മോചിപ്പിച്ചെടുത്ത് നമ്മുടെ മൂല്യങ്ങളിലും പൈതൃകങ്ങളിലും അവയെ സന്നിവേശിപ്പിക്കാനായില്ല. തദ്വാരാ, അവയെ അല്ലാഹുവിനു വഴിപ്പെടുന്നതിനുള്ള മാധ്യമങ്ങളാക്കി മാറ്റാന്‍ സാധിച്ചില്ല. ദുര്‍ബലരുടെയും പാവങ്ങളുടെയും പ്രശ്നങ്ങളെപ്പറ്റി, കലയെ ബോധവല്‍കരിക്കുകയും അനീതിക്കെതിരെയുള്ള വിപ്ളവത്തിന് അതിനെ പ്രചോദിപ്പിക്കുകയും ചെയ്യാന്‍ കഴിഞ്ഞില്ല. ആധുനിക കലാനുഭവങ്ങളെ ഉള്‍ക്കൊള്ളാനും മൌലികവും കാലികവുമായൊരു ഇസ്ലാമിക കലയെ വികസിപ്പിച്ചെടുക്കുവാനും അതിനെ ഉപയോഗപ്പെടുത്താനും യോഗ്യരായ മഹാരഥന്മാര്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ഇന്നെത്ര ആവശ്യമാണ്! ഇസ്ലാമിന്റെ പ്രകാശം മനുഷ്യ ഹൃദയങ്ങളിലേക്ക് പ്രസരിപ്പിക്കുകയും എന്നിട്ട് ഹൃദയങ്ങളെ അത് പ്രകാശിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? ആനുകാലിക ജാഹിലിയ്യത്ത് മനുഷ്യ ഹൃദയത്തില്‍ പടര്‍ത്തിയിരിക്കുന്ന കൂരിരുട്ടില്‍ നിന്നു അതിനെ മോചിപ്പിച്ചെടുക്കണമെന്ന് നാം ഉദ്ദേശിക്കുന്നുണ്ടോ ? പാശ്ചാത്യന്‍ ആധിപത്യത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിച്ചെടുക്കുകയും നീതിയുടെയും ഏകദൈവത്വത്തിന്റെയും അടിത്തറമേല്‍ മാനുഷിക നാഗരികത കെട്ടിപ്പടുക്കുകയും ചെയ്യുന്ന, വിമോചനത്തിന്റെ ദൈവിക മൂല്യങ്ങള്‍കൊണ്ട് ആ ഹൃദയങ്ങള്‍ നിര്‍ഭരമാകണമെന്ന് നാമുദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കലയെ അതിന്നുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാന്‍ നമുക്ക് കഴിയില്ല. കലയുടെ ലോകത്തേക്ക്, അതിന്റെ വിജ്ഞാനീയങ്ങളിലേക്ക്, സ്ഥാപനങ്ങളിലേക്ക് അടിച്ചുകേറുന്ന, അതിനെ ഉള്‍ക്കൊണ്ട് പുതിയൊരു ലോകത്തേക്ക് വഴി വരച്ചിടുന്ന കുറച്ചാളുകള്‍ രംഗത്തുവന്നെങ്കില്‍ അതെത്ര മഹത്തായ പ്രവര്‍ത്തനമായിരിക്കും. മൂസയുടെ ധൈര്യത്തോടെ ചെയ്യണം അത്. ബനൂ ഇസ്രാഈലിന്റെ ആശങ്കകളോടെയല്ല'. 'അവര്‍ മറുപടി കൊടുത്തു: ഹേ മൂസാ, അവിടെ അതിപ്രബലരായ ജനമാണുള്ളത് അവര്‍ പുറത്തുപോകാതെ ഞങ്ങള്‍ അങ്ങോട്ടും കടക്കുകയില്ല തന്നെ. അവര്‍ അവിടന്നു പോവുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ടു പ്രവേശിച്ചുകൊള്ളാം' (അല്‍ മാഇദഃ 22). 'ഭീരുക്കളായ ആ ജനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച രണ്ടാളുകളുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ആ പ്രബലന്മാര്‍ക്കെതിരെ നിങ്ങള്‍ കവാടത്തിലൂടെ കടന്നുചെല്ലുവിന്‍. അകത്തെത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ തന്നെയാണ് ജേതാക്കളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവിന്‍' (അല്‍ മാഇദഃ 23). അടിച്ചുകേറുന്ന മാനസികാവസ്ഥയും ഓടിയൊളിക്കുന്ന മാനസികാവസ്ഥയും തമ്മില്‍ വലിയ അന്തരമുണ്ട്.

'വാര്‍പ്പുമാതൃക'യുടെ പ്രശ്നങ്ങള്‍

ഇസ്ലാമിസ്റുകള്‍ മാതൃകായോഗ്യമെന്നു കരുതുന്ന ഒരു വാര്‍പ്പുമാതൃകയുണ്ട്. ആ വാര്‍പ്പുമാതൃകയുടെ കാഴ്ചപ്പാടിലൂടെയാണ് തങ്ങളുടെ ലോകത്തെ അവര്‍ നോക്കിക്കാണുന്നത് എന്നതാണ് പ്രശ്നം. ആ ലോകത്തെയും അതിന്റെ സധ്യതകളെയും ഉള്‍ക്കൊള്ളുന്നതിന്നും, ആ ലോകത്തെപ്പറ്റി ശരിയായ അവബോധം സമര്‍പ്പിക്കുന്ന ഒരു ഇസ്ലാമിക ചിന്തയെ വികസിപ്പിച്ചെടുക്കുന്നതിനും, ആ ലോകത്തിന്റെ സാധ്യതകളെ തങ്ങളുടെ ഇസ്ലാമിക നാഗരികതയ്ക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നതിനും അവരെ അശക്തരാക്കുന്നത് ആ കാഴ്ചപ്പാടാണ്. കാലിക യാഥാര്‍ഥ്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ആ കാഴ്ചപ്പാടാണ് പല ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ഉപരിവര്‍ഗ പ്രസ്ഥാനങ്ങളാക്കിമാറ്റിയത്. ഒരുപറ്റം മധ്യവര്‍ഗ വിദ്യാസമ്പന്നരെയാണ് അവയ്ക്ക് കിട്ടിയത്. പൊതുജനത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനവര്‍ക്കാവില്ല എന്നതിനാല്‍ അവര്‍ ബഹുജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരായിരിക്കും. ബഹുജനത്തെ ആകര്‍ഷിക്കാനാവുന്ന പ്രസ്ഥാനങ്ങള്‍ക്കു തന്നെ അവരെ ഇസ്ലാമിന്നനുഗുണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. തന്നെയുമല്ല, പ്രസ്ഥാനത്തിന്റെ അണി എത്ര വിശാലമായാലും ആ അണിയുടെ സ്വാധീനം ദുര്‍ബലമായി നില്‍ക്കുന്നു. കാരണം അവരുടെ സാംസ്കാരിക ഘടന സമൂഹമധ്യത്തില്‍ നിന്നവരെ അകറ്റി നിര്‍ത്തുന്ന തരത്തിലുള്ളതാണ്. സമൂഹത്തെ മനസ്സിലാക്കാനുള്ള കഴിവ് അതുവഴി പ്രസ്ഥാനത്തിന് നഷ്ടപ്പെടുന്നു. സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളല്ല, വേറെയെന്തൊക്കെയോ കാര്യങ്ങളെക്കുറിച്ചാണ് പ്രസ്ഥാനം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, ബഹുജനങ്ങളുമായി ആദാന-പ്രദാനങ്ങള്‍ സാധിക്കാതെ പോവുന്നു. തദടിസ്ഥാനത്തിലാണ് തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം ഇസ്ലാമിക പ്രബോധനത്തിന്റെ വാര്‍പ്പു മാതൃകകളില്‍ നിന്നു രക്ഷപ്പെടേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞത്. ഇസ്ലാം എല്ലാ കാലത്തിനും ഏതു ദേശത്തിനും ഫിറ്റാവണമെങ്കില്‍, ആ ശാശ്വത ഇസ്ലാം, ഓരോ കാലഘട്ടത്തിന്റെയും സവിശേഷതകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അപ്പോഴേ അതാത് കാലഘട്ടത്തെ സ്വാധീനിക്കുവാനും ആ കാലഘട്ടത്തിന്റെ സ്ഥാപനങ്ങളില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്താനും സാധിക്കുകയുള്ളൂ. പണ്ടേ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്, നാട്ടു നടപ്പിന് (ഉറുഫ്) ഇസ്ലാമിക ശരീഅത്തിന്റെ ഒരടിസ്ഥാനമെന്ന പരിഗണനയുണ്ടെന്ന്.

ഖുര്‍ആനിക രീതി
വിശുദ്ധ ഖുര്‍ആന്‍ സ്ഥല-കാലാതിവര്‍ത്തിയാണ്. എന്നാല്‍ അതിന്റെ അവതരണകാലത്തെ അറബ് ജീവിതത്തെപ്പറ്റി കൃത്യമായൊരു ചിത്രം നമുക്കതില്‍ നിന്നു മനസ്സിലാക്കിയെടുക്കാനാവും. അവരുടെ വിശ്വാസങ്ങളും പ്രശ്നങ്ങളും എന്തായിരുന്നുവെന്നു ഖുര്‍ആനില്‍ നിന്നു ലഭ്യമാണ്. ഈ ദീനിന്റെ അരങ്ങേറ്റം ആരിലൂടെയാവണമെന്നു അല്ലാഹു തീരുമാനിച്ചിട്ടുണ്ടോ, ആ സമൂഹത്തിനും ഖുര്‍ആനും തമ്മില്‍ ആദാനപ്രദാനങ്ങള്‍ സാധിക്കും വിധമുള്ള, ഖുര്‍ആന്റെ ഈ പ്രായോഗിക സമീപനം ഒരനിവാര്യതയായിരുന്നു. അതവരെ അഭിസംബോധന ചെയ്യുമ്പോള്‍ വേറെയേതോ പൊതു കാര്യങ്ങള്‍ പറയുകയല്ല, പകരം അവര്‍ കാണുന്ന, ജീവിക്കുന്ന ഭൂമിശാസ്ത്രപരവും രാഷ്ടീയവും സാമ്പത്തികവും ആദര്‍ശപരവും സാംസ്കാരികവും ചരിത്രപരവുമായ പരിസരങ്ങളില്‍ നിന്നു കൊണ്ടാണത് സംവദിക്കുന്നത്. 'തകര്‍ന്നടിഞ്ഞ ആ വസതികളിലൂടെ ഇന്നു നിങ്ങള്‍ രാപ്പകള്‍ സഞ്ചരിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ബുദ്ധിയുദിക്കാത്തതെന്ത്?'(ആസ്സ്വാഫ്ഫാത്ത്:137, 138). തുടര്‍ന്ന് ആ പരിസരത്തെ അതു സൂക്ഷ്മമായി നിര്‍ണയിക്കുന്നു. എന്നിട്ട് കൃത്യമായ കാരണങ്ങളോടെ അതിനെ നിരാകരിക്കുകയോ ശരിപ്പെടുത്തുകയോ ചെയ്യുന്നു. അതിനു ബദല്‍ സമര്‍പ്പിക്കുന്നു. അവരുടെ പരിമിതമായ രാഷ്ട്രീയ-ആദര്‍ശ-സാമൂഹിക വൃത്തത്തില്‍ നിന്ന്, ഏതുകാലത്തിനും സഥ്ലത്തിനും ഫിറ്റായ നിയമങ്ങളിലേക്കും മൂല്യങ്ങളിലേക്കും അവരെ ആനയിക്കുന്നു. ഇതാണ് 'എക്സിപെരിമെന്റല്‍ മെതഡോളജി'. സംഭവ ലോകത്തെ വായിച്ചെടുത്ത്, അതില്‍ നിന്ന് നിയമങ്ങളെ നിഷ്പദിച്ചെടുക്കുന്ന പ്രക്രിയ. ഈ ഖുര്‍ആനിക രീതിയെ പല കാരണങ്ങളാലും കൈവിട്ട മുസ്ലിംകള്‍ പൊതു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവ ലോകത്തെ വിചാരണ ചെയ്യുന്ന ഗ്രീക്ക് മെതഡോളജിയെ പകരം വെക്കുകയാണ് ചെയ്തത്. സംഖ്യാ ശാസ്ത്രം പോലുള്ള വിജ്ഞാന ശാഖകള്‍ പഠിക്കാന്‍ ഗ്രീക്ക് രീതി പറ്റുമെങ്കിലും സാമൂഹ്യ ശാസ്ത്ര-മനശാസ്ത്ര പ്രവണതകളെയും പ്രകൃതി സംഭവങ്ങളെയും പഠിക്കുവാന്‍ അതിനെ അവലംബിക്കുന്നത് വലിയ ദോഷം ചെയ്യും. യാഥാര്‍ത്ഥ്യ ലോകത്ത് നിന്ന് ബുദ്ധിയെ വേര്‍പെടുത്തുന്ന, ഇസ്ലാമിക ജ്ഞാനത്തെ വന്ധ്യമായ തര്‍ക്കങ്ങളിലേക്ക് ഒതുക്കുന്ന, സംഭവലോകത്തിനും മുസ്ലിം ബുദ്ധിക്കുമിടയില്‍ അപകടകരമായ ബന്ധവിഛേദം നടത്തുന്ന പ്രക്രിയയാകുമത്. ഞാനിപ്പറയുന്നത് കൂടുതല്‍ ബോധ്യപ്പെടാന്‍, ഏതെങ്കിലും ഒരിസ്ലാമിക പ്രസിദ്ധീകരണം തുറന്നു നോക്കുക. അത് പ്രസിദ്ധീകരിക്കുന്ന രാജ്യത്തിന്റെ പ്രകൃതവും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുക. ഏത് രാജ്യത്ത് നിന്നാണത് പ്രസിദ്ധീകരിക്കുന്നതെന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് അതിന്റെ വിലാസം നോക്കേണ്ടതായി വരും. ആ രാജ്യത്തെ നഗ്നതാ പ്രദര്‍ശനം പോലുള്ള അധാര്‍മിക പ്രവണതകളെ അപലപിക്കുന്നതില്‍ പരിമിതമായിരിക്കും അതിന്റെ ഉള്ളടക്കം. തൊഴില്‍, പാര്‍പ്പിടം, ചൂഷണം, സ്വേഛാധിപത്യം, ആരോഗ്യമേഖല, ട്രാന്‍സ്പോര്‍ട്ടിംഗ്, കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ തുടങ്ങി അതേ നാട്ടിലെ പൊതുജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങളൊക്കെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്ലാമിസ്റുകള്‍ അതേപ്പറ്റി സംസാരിക്കുന്നത് പ്രസ്ഥാനത്തിന്റെ രീതിയില്‍ നിന്നുള്ള വ്യതിചലനമായി ഗണിക്കപ്പെടുന്നു. മുസ്ലിം മസ്തിഷ്കം യാഥാര്‍ഥ്യ ലോകത്തേക്കു മടങ്ങി വന്നേ പറ്റൂ. ആ ലോകത്തെ പഠിക്കുകയും വിശകലനം ചെയ്യുകയും അതിന്റെ പ്രശ്നങ്ങളെ പരിചയപ്പെടുകയും വേണം. ആ യാഥാര്‍ഥ്യലോകത്തിന്റെ ബന്ധിയാകാനോ അതിനെ ഇമാമാക്കുവാനോ അല്ല പറയുന്നത്. ഈ ദീന്‍ വന്നിരിക്കുന്നത് ജീവിതത്തെ നയിക്കുവാനാണ്. മാനുഷ്യകത്തിന് നേതൃത്വം കൊടുക്കുവാനാണ്. സത്യത്തിന്റെയും അസത്യത്തിന്റെയും അളവുകോലാകാനാണ്. എന്നല്ല, ആ യാഥാര്‍ഥ്യലോകത്ത് നിന്നാണ് അതതിന്റെ പ്രബോധനമാരംഭിക്കുന്നത്. ആ യാഥാര്‍ഥ്യലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ പരിഹാരങ്ങള്‍ സമര്‍പ്പിക്കുകയാണതു ചെയ്യുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക ഇസ്ലാമാണ് എന്ന പ്രതീക്ഷയില്ലാത്തിടത്തോളം കാലം ഇസ്ലാമികാധ്യാപനങ്ങളോട് ആവേശം പുലര്‍ത്തുവാനോ അതിനുവേണ്ടി ത്യാഗങ്ങള്‍ സമര്‍പ്പിക്കാനോ പൊതുജനം തയ്യാറാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഇസ്ലാമിക പ്രബോധനം വെറും, മരുഭൂമിയിലെ തോണി തുഴച്ചിലാവും. മേല്‍ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ നിലവിലുള്ള ചിന്താരീതികളില്‍ പലതിലും ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്നു തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നു. എഴുപതുകളില്‍ സര്‍വ്വാംഗീകൃതമെന്നു കരുതിയിരുന്ന കാര്യങ്ങളായിരുന്നു അവ. അവയില്‍ സ്വമേധയാ തന്നെ ഇസ്ലാമികമായ കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അവയില്‍ മനുഷ്യരുടെ ഇജ്തിഹാദുകളുമുണ്ട്. മനുഷ്യര്‍ തന്നെ ഉണ്ടാക്കിയ ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ രീതികളുണ്ട്. അവയെയും ഇസ്ലാമെന്നും അവക്കുമേല്‍ കൈവെക്കുന്നത് ഇസ്ലാമിന്റെ മേല്‍ കൈവെക്കലാണെന്നും കരുതുന്നത് തീര്‍ച്ചയായും ശരിയല്ല.

പുതിയ സ്ട്രാറ്റജി വേണം
എല്ലാ രാഷ്ട്രീയക്കൂട്ടങ്ങളും സമൂഹത്തില്‍ മാറ്റമുണ്ടാക്കാനുള്ള തങ്ങളുടെ പ്ളാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിസ്റുകള്‍ നിര്‍മ്മാണമല്ല, സംഹാരം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. പ്രലോഭനങ്ങളില്‍ അഭിരമിച്ചുകഴിയുന്നൊരു സമൂഹത്തില്‍ ഒരു പറ്റം നല്ല ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് മഹത്തായ നേട്ടമാണ്. പക്ഷെ അതേ തര്‍ബിയത്ത്, സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന വിഷയത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അന്യമായിക്കൂടാ. മനുഷ്യന്റെ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്, അത് നന്നായാല്‍ അവന്‍ നന്നായി എന്നുപറയുന്നതുപോലെ സമൂഹ ശരീരത്തിലും ഒരു മര്‍മ്മമുണ്ട്. ദേശീയതയുടെ വക്താക്കള്‍ അതുകണ്ടുപിടിച്ചു. അങ്ങനെയാണവര്‍ സൈന്യത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച് അതിന്റെ ഉന്നതങ്ങളില്‍ എത്തിപ്പെട്ട്, പിന്നീട് മൊത്തം സമൂഹത്തിന്റെ മേല്‍ ആധിപത്യം നേടിയത്. കമ്മ്യൂണിസ്റുകളും സമൂഹ ശരീരത്തിലെ ഈ മര്‍മ്മം കണ്ടുപിടിച്ച് തൊഴിലാളി സംഘടനകള്‍ക്ക് രൂപം നല്‍കി. അതുവഴി അധ്വാനിക്കുന്ന വര്‍ഗത്തെ കൂടെ നിര്‍ത്തി, അധികാര കേന്ദ്രത്തെ ദുര്‍ബലപ്പെടുത്തുകയും ശേഷം അത് പടിച്ചെടുക്കുകയും തുടര്‍ന്ന് സമൂഹത്തിന്റെ മേല്‍ ആധിപത്യം വാഴുകയും ചെയ്തു. എന്നാല്‍ ഇസ്ലാമിക് പ്രസ്ഥാനത്തിനു സമൂഹശരീരത്തിലെ ഈ മര്‍മ്മത്തെ അടയാളപ്പെടുത്താനായില്ല. അതതിന്റെ അധ്വാനങ്ങള്‍ മുഴുവന്‍ എല്ലാ മേഖലകളിലേക്കുമായി വിഭജിച്ചു. തല്‍ഫലമായി എല്ലാ മേഖലകളിലും അതു ദുര്‍ബലമായി. അനുയായികളെ നയിക്കുകയല്ല അത് ചെയ്തത്, അവരുടെ പിന്നില്‍ നടക്കുകയാണ്. കാലഘട്ടത്തെ മനസ്സിലാക്കി അതിന്നനുസൃതമായ പ്ളാനിംഗ് നടത്തുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മസ്തിഷ്കം പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ അധഃപതനകാലഘട്ടത്തിന്റെ പൊടിപടലങ്ങള്‍ അതിന്‍മേല്‍ വീഴ്ത്തിയ അഴുക്കുകളും, പുതിയ കാലഘട്ടത്തിന്റെ ആശങ്കകളുമാണ് കാരണം. അങ്ങനെ, യാഥാര്‍ത്ഥ്യ ലോകത്ത് നിന്നത് വേര്‍പ്പെട്ടുപോയിരിക്കുന്നു. ദീന്‍ ജീവിതത്തില്‍ നിന്ന് വേര്‍പ്പെട്ടത് തുടരുന്നു. രാഷ്ട്രീയത്തില്‍ നിന്നും അതില്‍ സ്വാധീനം ചെലുത്തുന്നതില്‍ നിന്നും അതിനെ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതില്‍ നിന്നും ദീന്‍ വിട്ടുനില്‍ക്കുന്നു. പ്രസ്ഥാനം മത-രാഷ്ട്ര വിഭജനത്തെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണിതു സംഭവിക്കുന്നതെന്നോര്‍ക്കണം. ചുരുക്കത്തില്‍, ഇസ്ലാമിക പ്രവര്‍ത്തനത്തിനു ഒരു പുതിയ സ്ട്രാറ്റജി രൂപപ്പെടുത്താതെ വയ്യ. പ്രസ്ഥാനത്തിനെയും ഉമ്മത്തിനെയും നിശ്ചലതയില്‍ നിന്ന് പുറത്തു കടത്തുന്ന, വന്‍വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്ന സ്ട്രാറ്റജി.

ഈജിപ്ത്: സ്വേഛാധിപത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍




ജിപ്ത് സന്ദര്‍ശനം പണ്ടേ മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു. അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ നാട്, ലോകത്തെ അമ്പതിലധികം വരുന്ന മുസ്ലിം രാഷ്ട്രങ്ങളില്‍ ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ രാജ്യം, ഫലസ്തീന്റെ അയല്‍രാഷ്ട്രം, ഇന്ന് ലോകത്തെങ്ങും പ്രകടമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക നവജാഗരണത്തിന്റെ മുഖ്യ ചാലകശക്തിയായ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആസ്ഥാനം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുണ്ട് ഈജിപ്തിന് എന്നതായിരുന്നു കാരണം.

















ഫറോവയുടെയും മൂസയുടെയും നാട്. ഖലീഫ ഉമര്‍(റ) വിന്റെ ഭരണകാലത്ത് അംറുബ്നുല്‍ ആസ് (റ) വഴി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈജിപ്ത്. സൈനബ് (റ), അംറുബ്നുല്‍ ആസ്(റ) പോലുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന നാട്. ഇമാം ശാഫിയുടെയും ഇമാം മുഹമ്മദ് അബ്ദുവിന്റെയും ജന്മദേശം. ഇമാം ഹസനുല്‍ ബന്നയുടെയും ശഹീദ് സയ്യിദ് ഖുത്വുബിന്റെയും കര്‍മ്മഭൂമി.
ോ ഈജിപ്ത്. അത്യാവശ്യം സാമ്പത്തിക സ്രോതസ്സുകളും സൈനിക ശേഷിയുമുണ്ട്. എല്ലാറ്റിനെക്കാളുമുപരിയായി മനുഷ്യ വിഭവശേഷിയുണ്ട്. 85 മില്യന്‍ മുസ്ലിംകളുള്ള രാജ്യമാണത്.
പക്ഷെ പലതുമുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നില്ല. ദിശാബോധവും നീതിസങ്കല്‍പവുമുള്ള നേതൃത്വം. ഉള്ളത് മുസ്ലിം ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏകാധിപത്യം. മറ്റു മുസ്ലിം രാജ്യങ്ങളിലേക്ക് ഏകാധിപത്യത്തെ കയറ്റി അയക്കുന്ന രാജ്യം.
കൈറോയില്‍ ചെന്നിറങ്ങി തിരിച്ചുപോരുന്നതുവരെ കണ്ടുമുട്ടിയ സര്‍വമനുഷ്യരും -പണ്ഡിതനും സാധാരണക്കാരനും കൂലിവേല
ഈ ചരിത്ര പശ്ചാത്തലങ്ങളെയൊക്കെ മനസ്സില്‍ വച്ച് സന്ദര്‍ശനത്തിനെത്തുന്ന ഒരാളെ, പക്ഷെ, ഈജിപ്ത് തൃപ്തിപ്പെടുത്തുകയില്ല, തീര്‍ച്ച. ചരിത്രത്തില്‍ പല ദൌത്യങ്ങളും നിര്‍വഹിക്കും എന്നു പ്രതീക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അനാഥത്വം നിങ്ങളെ നൊമ്പരപ്പെടുത്താതിരിക്കില്ല. ഇറാഖിന്റെ പതനശേഷം അറബ് ലോകത്ത് അല്‍പമെങ്കിലും നേതൃയോഗ്യതയുള്ള രാജ്യമാണ
ല്ലോക്കാരനും ടാക്സി ഡ്രൈവറുമൊക്കെ- ഈജിപ്ഷ്യന്‍ തെരുവോരങ്ങളിലെ സര്‍വ്വകാഴ്ചകളും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു, സ്വേഛാധിപത്യം ഒരു രാഷ്ട്രത്തെ നശിപ്പിക്കുന്നത് ഇത്ര ഭീകരമായിട്ടായിരിക്കും എന്ന്. അഭിപ്രായ സ്വാതന്ത്യ്രം എന്നത് അമൂല്യമായ മൌലികാവകാശമാണ്, അതനുഭവിക്കാത്തവനേ അതിന്റെ വിലയറിയൂ എന്ന്. പറയാന്‍ തോന്നുന്നത് പറയാനാവാതെ, നിലപാടുകളെ അടക്കിപ്പിടിച്ചു കഴിയുന്ന ഒരു ജനതയുടെ നിസ്സഹായത ഇത്ര ദയനീയമായിരിക്കുമോ?
ഈജിപ്തിനുമേല്‍ എന്നും സ്വേഛാധിപത്യത്തിന്റെ നിഴല്‍ വീണു കിടപ്പുണ്ട്. ഇന്നും അതില്‍ നിന്നതിന് മുക്തമാവാനായിട്ടില്ല എന്നതാണ് ദുരന്തം. അല്‍ അഹ്റാം സ്ട്രീറ്റിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ കിടക്കുന്ന ഫറോവ ആ സ്വേഛാധിപത്യത്തിന്റെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിച്ചു.
്നോട്ടുപോകാനായില്ലല്ലോ. ഹസനുല്‍ ബന്നയെ കൊന്ന ഫാറൂഖ് രാജാവിലൂടെ, സയ്യിദ് ഖുത്വുബിനെ കൊന്ന ജമാല്‍ അബ്ദുന്നാസറിലൂടെ, ഇസ്രാഈലുമായി രാജിയായ അന്‍വര്‍ സാദാത്തിലൂടെ അത് മുബാറകില്‍ എത്തിനി
"ഇന്ന്, നിന്റെ ജഡം മാത്രം നാം രക്ഷപ്പെടുത്തും. പിന്‍തലമുറകള്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകേണ്ടതിന്. അധിക ജനവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു ബോധമില്ലാത്തവരാണെങ്കിലും'' (യൂനുസ്: 92).
അല്ലാഹു ചെങ്കടലില്‍ മുക്കിക്കൊന്ന റംസീസ് രണ്ടാമന്‍ ഖുര്‍ആന്റെ അമാനുഷികതയ്ക്ക് തെളിവായി, ദൃഷ്ടാന്തമായി മ്യൂസിയത്തില്‍ കിടക്കുന്നു. കടലില്‍ നിന്ന് കണ്ടെടുത്ത അസ്ഥികൂടം എന്ന് അടുത്തുതന്നെ കുറിച്ചുവച്ചിട്ടുണ്ട്. മറ്റു രാജാക്കന്മാരുടെ അസ്ഥികൂടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഫറോവയുടേത്. വലിയ കൈകാലുകള്‍, ദീര്‍ഘകായന്‍. ഒരു ഏകാധിപതിയുടെ ശരീരഭാഷ ഇപ്പോഴും നിങ്ങള്‍ക്ക് ആ ഫോസിലുകളില്‍ നിന്ന് വായിച്ചെടുക്കാം.
ഫറോവയുടെ സ്വേഛാധിപത്യ യുഗത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷവും മിസ്വ്ര്‍ രാജ്യത്തിന് മു
ന്നോല്‍ക്കുന്നു. ഇനി മകന്‍ ജമാല്‍ മുബാറക്കിനുവേണ്ടി കാത്തു നില്‍ക്കുന്നു. 1981 മുതല്‍ രാജ്യത്ത് അടിയന്തിരാവസ്ഥയാണ്. മുബാറകിന്റെതും മകന്റേതുമല്ലാത്ത ഒരു ചിത്രം തെരുവോരങ്ങളിലെവിടെയും നിങ്ങള്‍ക്കു കാണുക സാധ്യമല്ല. അവരുടെയല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പോസ്ററും ബാനറുമില്ല. പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമില്ല. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുണ്ട്, പക്ഷെ അവയൊക്കെയും മുബാറകിന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന വെറും മെഗഫോണുകള്‍. ഇത്തരമൊരു രാജ്യത്ത് ഭരണാധികാരികള്‍ക്ക് എന്തും ചെയ്യാം. അതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു ഹുസ്നി മുബാറക്കിന്റെ ഭരണകൂടം. അവിടെ ഒരു ഭരണമുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക, അറസ്റുകളുടെയും സൈനികക്കോടതി വിധികളുടെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ മാത്രം. അതല്ലാതെ ആ ഭരണകൂടത്തെ ജനങ്ങള്‍ ഒരിക്കലും അനുഭവിക്കുന്നില്ല. തകര്‍ന്നടിഞ്ഞ റോഡുകള്‍, ജീര്‍ണിച്ച കെട്ടിടങ്ങള്‍, 70 മോഡലുകള്‍ ടാക്സി കാറുകള്‍, ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടികളും ഉമ്മമാരും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം, അവശ്യവസ്തുക്കളുടെ വില കേരളത്തിലേതിനേക്കാള്‍ ഏതാണ്ടിരട്ടി. ലോകത്തിലെ തന്നെ വലിയ മുതലാളിമാരുണ്ട് ഈജിപ്തില്‍. എന്നാല്‍ ഉത്തരേന്ത്യന്‍ മുസ്ലിംകളെ അനുസ്മരിപ്പിക്കുന്ന പരമദരിദ്രരും ആ രാജ്യത്തുണ്ട്. സാമ്പത്തിക രംഗത്ത് കടുത്ത അന്തരം, വിവേചനം. ഉള്ള പൊതു മേഖല സ്ഥാപനങ്ങള്‍ അധികാരത്തിന്റെ തലപ്പത്തുള്ളവര്‍ സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റ് കാശാക്കുന്നു. പൌരന്മാരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതര്‍. സര്‍ക്കാറുദ്യോഗം ലഭിച്ചിട്ടുള്ളവര്‍ പോലും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ നിസ്സഹായരായിക്കഴിയുന്നു. അത്രയും തുചഛമായ വേതനത്തിനു ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ ഭരിക്കുന്ന ഒരു രാജ്യം എങ്ങനെയിരിക്കും?!

അല്‍ അസ്ഹറിന്റെ നഷ്ട പ്രതാപം
ഈജിപ്തിലെ ഇസ്ലാമിക പ്രതാപത്തിന്റെ വിളംബരമായ അസ്ഹറിന്റെ പടികള്‍ കേറിയതും ഏറെ പ്രതീക്ഷയോടെയായിരുന്നു. പക്ഷെ, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളില്‍ അസ്ഹര്‍ തൊപ്പിയിട്ടിരിക്കുന്ന 'മിസ്കീന്‍'മാരായ പണ്ഡിതന്മാരുടെ ദയനീയഭാവങ്ങളാണ് എതിരേറ്റത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ സര്‍വകലാശാലയുടെ സൌകര്യം പോലും മുബാറക് ഭരണകൂടം ലോകപ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ അസ്ഹറിന്നു നല്‍കിയിട്ടില്ല. ഏറെ പേരുകേട്ട അസ്ഹര്‍ പള്ളിയില്‍ ജുമുഅഃയില്‍ പങ്കെടുക്കുക ഒരാഗ്രഹമായിരുന്നു. പള്ളിയുടെ ഘനഗാംഭീര്യമാര്‍ന്ന മിമ്പര്‍, അതിന്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ പടികളില്‍ കയറിയാണ് ഖത്വീബ് ഖുതുബ നിര്‍വഹിക്കുന്നത്. ബനൂ ഇസ്രാഈലിന്റെ ചരിത്രമുദ്ധരിച്ച് ആനുകാലിക ലോകത്തെ ജൂതസമൂഹത്തെ വിശകലനം ചെയ്യുന്ന ഖുതുബ, അതിസുന്ദരമായ അറബി ഭാഷയില്‍. പക്ഷെ ആ അസ്ഹര്‍ പള്ളി ഡല്‍ഹി ജുമാ മസ്ജിദിനെയാണ് ഓര്‍മിപ്പിച്ചത്. അത്രയും അസൌകര്യങ്ങള്‍. മോഷ്ടാക്കളെ പേടിച്ച് ചെരുപ്പുമായി നടക്കുന്ന നമസ്കാരക്കാര്‍. ജുമുഅഃക്കുശേഷം പള്ളിയില്‍ വിളമ്പുന്ന ഭക്ഷണത്തിന് തിക്കിതിരക്കുന്ന ദരിദ്യ്രര്‍. 1998-ല്‍ മഹാനായ പ്രസിഡണ്ട് ഹുസ്നി മുബാറക് പുതുക്കിപ്പണിതു എന്നെഴുതിവെച്ചിട്ടുണ്ടെങ്കിലും ആ പള്ളിക്ക് ഒരു പരിചരണവും ലഭിച്ചതായി അനുഭവപ്പെട്ടില്ല.
ഇത്തരം ഒരു അസ്ഹര്‍ സംവിധാനത്തില്‍ സര്‍ക്കാറിനുവേണ്ടി ഫത്വയിറക്കിക്കൊണ്ടിരിക്കുന്ന സയ്യിദ് ത്വന്‍ത്വാവിയെപ്പോലുള്ള ശൈഖുല്‍ അസ്ഹര്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?
്തുവായിക്കുക. ഇന്ന് അസ്ഹറിനെ ആര്‍ക്കാണു പേടി?
അസ്ഹറിന്റെ മേലധികാരികളില്‍ പലരും ചിന്താപരമായി 'തസ്വവ്വുഫി'ന്റെ കൂടെയാണെന്നു തോന്നി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലെങ്കിലും, അതവരെ ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളില്‍ നിന്ന് നന്നായി അകറ്റിനിര്‍ത്തിയിട്ടുണ്ട്. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലുള്ളവരെ അവര്‍ ആദരിക്കുന്നു. പക്ഷെ, അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനെ ഉള്‍ക്കൊള്ളാന്‍ തയാറല്ല. വഹാബിസത്തോട് കടുത്ത ശത്രുതയുണ്ട്. എന്നാല്‍ ഇമാം മൌദൂദിയോട് ഇമാം ഹസനുല്‍ ബന്നയോടുള്ള വിയോജിപ്പു പോലുമില്ല. പകരം മൌദൂദിയോട്, ഒരു ഇസ്ലാമിക ദാര്‍ശനികനെന്ന മതിപ്പു പുലര്‍ത്തുന്നു.
ഈ പൊതുധാരയില്‍ നിന്നു ഭിന്നമായി അസ്ഹര്‍ പണ്ഡിതന്മാരിലും വിദ്യാര്‍ഥികളിലും ഇഖ്വാന്‍ ചിന്ത പുലര്‍ത്തുന്ന നല്ലൊരു വിഭാഗമുണ്ട്. അവരാണ് പലപ്പോഴും ഗസ്സ സംഭവങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ എല്ലാ വിലക്കുകളും ലംഘിച്ച് തെരുവിലിറങ്ങുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അറസ്റ് വരിക്കുന്നതുമൊക്കെ. ഇഖ്വാന്റെ പ്രവര്‍ത്തനമേഖലകളില്‍ പ്രധാനമാണ് അസ്ഹര്‍ സര്‍വകലാശാല.

ഇഖ്വാന്‍ നേതാക്കളുടെ കൂടെ

ല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് പോയത് ഒറ്റയ്ക്ക് ടാക്സിയിലാണ്. വാഹനവും സഹായികളുമില്ലാത്തതുകൊണ്ടല്ല. അവര്‍ തന്നെ നിര്‍ദേശിച്ചതായിരുന്നു ടാക്സി യാത്ര. ഇല്ലെങ്കില്‍ തങ്ങള്‍ 'കുറ്റവാളികളാ'വും.

അല്‍ മനിയയിലെ കിംഗ് സ്വാലിഹ് സ്ട്രീറ്റിലെ ഇഖ്വാന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് തെരഞ്ഞ് ഡ്രൈവര്‍ എന്നെ
അസ്ഹര്‍ സര്‍വകലാശാലയുടെ പാഠ്യരീതികളെയും ഭരണ സംവിധാനങ്ങളെയും പൊളിച്ചെഴുതാന്‍ ഇമാം മുഹമ്മദ് അബ്ദു (1949-1905) ചില ഭഗീരഥ ശ്രമങ്ങള്‍ നടത്തിയതായി പറയാറുണ്ട്. പാഠ്യപദ്ധതിയില്‍ അദ്ദേഹം സമൂലമായൊരു വിപ്ളവം തന്നെ ആഗ്രഹിച്ചിരുന്നു. താങ്കളെ താങ്കളാക്കിയ, അസ്ഹറിനെയാണോ വിമര്‍ശിക്കുന്നതെന്നു ചോദിച്ചപ്പോള്‍, 'ആ അസ്ഹര്‍ എന്റെ മസ്തിഷ്കത്തില്‍ തെറിപ്പിച്ച ചെളി ശുദ്ധീകരിക്കാന്‍ പത്തിലധികം വര്‍ഷമെടുത്തു, എന്നിട്ടും ഞാന്‍ വിചാരിച്ചതുപോലെ അതിനെ ശുദ്ധീകരിക്കാനെനിക്കായിട്ടില്ല' എന്നു ഇമാം പറഞ്ഞത്രെ. ഗവണ്‍മെന്റ് അസ്ഹര്‍ ഭരണത്തില്‍ ഇടപെടുന്നത് നിര്‍ത്തണം എന്നും ഒരിക്കലും അവിടെ വിദേശ സ്വാധീനം അനുവദിക്കരുത് എന്നും മുഹമ്മദ് അബ്ദു ആഗ്രഹിച്ചിരുന്നു. (അല്‍ അഅ്മാലുല്‍ കാമില, ഡോ. മുഹമ്മദ് അമാറ 3/193-195) പക്ഷെ, ഇന്നും അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസ്ഹര്‍ അതിന്റെ പരമ്പരാഗത രീതികളില്‍ നിന്ന് വല്ലാതെയൊന്നും മുന്നോട്ടുപോയില്ല. കാലഘട്ടത്തിന്റെ പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിന്ന് കാലാനുസൃതമായ പല മാറ്റങ്ങളെയും അതുള്‍കൊള്ളേണ്ടതായിരുന്നു. പക്ഷെ, അതൊക്കെ ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്? നിസ്സഹായരായ കുറെ മനുഷ്യരെയല്ലാതെ. അസ്ഹറിനെ ഭരിക്കുന്നവര്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പുരോഗമിച്ച ഒരസ്ഹറിനെ ആവശ്യമില്ലല്ലോ. മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പേടിക്കേണ്ട ഘടകങ്ങളെ പരാമര്‍ശിക്കവെ, ശത്രുക്കളാരോ അസ്ഹറിന്റെ പേര് പറഞ്ഞത് ചേര്‍
ത്തുയും കൊണ്ടു കുറെ കറങ്ങി. അവസാനം ജീര്‍ണിച്ച ഒരു ബില്‍ഡിംഗിന്റെ മുന്നില്‍ വണ്ടി നിന്നു. അതിന്റെ മൂന്നാം നിലയിലാണ് ഓഫീസ്. ആകാംക്ഷയോടെ ലിഫ്റ്റില്‍ നിന്നിറങ്ങിയപ്പോള്‍ മുന്നിലെ വാതിലില്‍ ചെറുതായി 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍' എന്നെഴുതിയ ഒരു സ്റിക്കര്‍ കണ്ടു. ഇഖ്വാന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ ഏക നാമ ഫലകം. പുറത്തെങ്ങും ബോര്‍ഡില്ല. അകത്തേക്ക് കടന്നപ്പോള്‍ ഇടുങ്ങിയ മൂന്നു മുറികള്‍. ഈജിപ്തില്‍ 88 പാര്‍ലമെന്റംഗങ്ങളോടെ മുഖ്യ പ്രതിപക്ഷ സ്ഥാനവും എഴുപതിലധികം രാജ്യങ്ങളില്‍ ശാഖകളും പലരാജ്യങ്ങളിലും ഭരണപങ്കാളിത്തവും മുഖ്യപ്രതിപക്ഷ സ്ഥാനവും പാര്‍ലമെന്റംഗങ്ങളും ഹമാസ് പോലുള്ള പോരാട്ട പ്രസ്ഥാനങ്ങളുമൊക്കെയുള്ള, ഇക്കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ മുഖ്യ ശില്‍പിയായി രംഗത്തു വരികയും ഇപ്പോഴും നവോത്ഥാനത്തെ മുന്നില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ബഹുജനപ്രസ്ഥാനത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇതുതന്നെയോ എന്നു ഞാനമ്പരന്നു.
ഇഖ്വാന്റെ അല്‍ മുര്‍ശിദുല്‍ ആം മുഹമ്മദ് മഹ്ദി ആകിഫ്, അസി. മുര്‍ശിദ് ഡോ. മുഹമ്മദ് ഹബീബ്, ഇഖ്വാന്‍ നേതാക്കളില്‍ പ്രമുഖനും മുന്‍ എം.പിയുമായ ഡോ. ഉസാമുല്‍ ഉര്‍യാന്‍ എന്നിവരുമായാണ് കൂടിക്കാഴ്ചയൊരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം, ജയിലുകളിലുള്ള ഇഖ്വാന്‍ സഹോദരന്മാരെ സന്ദര്‍ശിച്ച വിവരം പറഞ്ഞു കൊണ്ടാണ് മുര്‍ശിദ്, മഹ്ദി ആകിഫ് സംസാരിച്ചു തുടങ്ങിയത്. മാധ്യമങ്ങളെ അറിയിക്കാതെ ഒരു സന്ദര്‍ശനം നടത്താമെന്നുവച്ചു. പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. നേരത്തെ തന്നെ പലരും ജയിലിലായിരുന്നു. ഗസ്സ പ്രശ്നത്തില്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കുറെ പ്രവര്‍ത്തകരെ പുതുതായി അറസ്റു ചെയ്തിട്ടുമുണ്ട്. പ്രസിഡണ്ട് ഹുസ്നി മുബാറക്കിന്റെ പ്രത്യേക ഉത്തരവുപ്രകാരം ഇഖ്വാനികളെ സൈനിക കോടതിയിലാണ് വിചാരണ ചെയ്യുന്നത്. അതുകൊണ്ട്, നീതിയുടെ പ്രാഥമിക താല്‍പര്യങ്ങള്‍ പോലും അവരുടെ കാര്യത്തില്‍ ദീക്ഷിക്കപ്പെടുകയില്ല.

പത്ര സമ്മേളനം നടത്തി, മുര്‍ശിദ് ഗസ്സ പ്രശ്നത്തില്‍, സിയോണിസ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അറബ് ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത് ഈ കൂടിക്കാഴ്ചയുടെ തലേ ദിവസമായിരുന്നു. അതിന്റെ അനുരണനമായി കൂടുതല്‍ അറസ്റു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നേതൃത്വം.
ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ അവസ്ഥയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുര്‍ശിദ് ചോദിച്ചറിഞ്ഞു. ഇമാം മൌദൂദി നേരിട്ട പരീക്ഷണങ്ങളെ അനുസ്മരിച്ചു. എന്നിട്ടുപറഞ്ഞു: "നിങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷെ എന്തു ചെയ്യാന്‍?''.

മഹ്ദി ആകിഫിന്നും ഡോ. ഹബീബിനും ഡോ. ഉസാമുല്‍ ഉര്‍യാനുമൊന്നും വിദേശയാത്രക്കനുമതിയില്ല. ഹജ്ജിനും ഉംറക്കും പോകാനുള്ള ശ്രമം പോലും അധികൃതര്‍ തടയുകയാണ് പതിവ്.
കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'പിതാവിനേക്കാള്‍ മോശം' എന്നായിരുന്നു പ്രതികരണം.
ഹമാസിന്റെ മാതൃപ്രസ്ഥാനമായ ഇഖ്വാന്‍, ഗസ്സയുടെ ഭാവിയെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന ചോദ്യത്തിന് 'ഗസ്സയില്‍ ഹമാസ് വിജയിക്കുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ടെ'ന്നായിരുന്നു നേതാക്കളുടെ മറുപടി. ഹമാസ് നേതൃത്വവുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ ആത്മവിശ്വാസത്തിനു ഒട്ടും കുറവില്ലായിരുന്നു.

ജമാഅത്തിന്റെ രാഷ്ട്രീയ ചുവടുവയ്പ്

ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്ട്രീയ ചുവടുവെയ്പിനെപ്പറ്റി ഞാന്‍ പറഞ്ഞത്. ഇഖ്വാന്റെ ഇപ്പോഴത്തെ മുഖ്യ മസ്തിഷ്കവും രാഷ്ട്രീയ വിശകലനവിദഗ്ധനുമായ ഡോ. ഉസാമുല്‍ ഉര്‍യാന്‍ പറഞ്ഞു: "താങ്കളുടെ സംഭാഷണത്തില്‍ ആദ്യം പറയേണ്ടത് ഇതായിരുന്നു. വളരെ സ്വാഗതാര്‍ഹമായ തീരുമാനം. ജമാഅത്തെ ഇസ്ലാമി എത്രയോ മുമ്പ് തീരുമാനിക്കേണ്ടതായിരുന്നു ഈ ചുവടുവയ്പ്പ്''. എന്നിട്ടദ്ദേഹം തുടര്‍ന്നു: "നമുക്കു മുന്നോട്ടു പോകാതെ വയ്യ. അമ്പതുകളിലെയും അറുപതുകിലെയും ചിന്തകളില്‍ പ്രസ്ഥാനം ഉടക്കി നില്‍ക്കരുത
സംഭാഷണത്തിന്റെ ഒടുവിലാണ് ഇന്ത്യ
ന്‍
'ഇഖ്വാന് ഈജിപ്തില്‍ വലിയ സ്വാധീനമുണ്ടെന്നും നിലവിലുള്ള തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്കുപകരം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇഖ്വാന്‍ വിജയിക്കുമെന്നും സാധാരണ പറയാറുണ്ട്. ഇതു വസ്തുനിഷ്ഠമാണോ?' ഞാന്‍ ചോദിച്ചു. ഡോ. ഹബീബാണ് മറുപടി പറഞ്ഞത്. '444 സീറ്റാണ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലുള്ളത്. അതില്‍, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ചത് 161 സീറ്റില്‍ മാത്രമായിരുന്നു. (തങ്ങള്‍ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുദ്ദേശിക്കുന്നില്ല, പകരം പാര്‍ലമെന്റില്‍ സാന്നിധ്യമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഭരണകൂടത്തെ സ്വാന്തനിപ്പിക്കുന്നതിനാണ് മുഴുവന്‍ സീറ്റിലും മത്സരിക്കാത്തത്). അതില്‍ 88 സീറ്റില്‍ വിജയിച്ചു. 40 സീറ്റില്‍ ഗവണ്‍മെന്റ് വ്യക്തമായ കൃത്രിമം കാണിച്ചു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ വിജയിച്ച സീറ്റുകളായിരുന്നു അത്. അപ്പോള്‍, മത്സരിച്ച 161 സീറ്റില്‍ ഫലത്തില്‍ ഇഖ്വാന് 128 സീറ്റ് ലഭിച്ചുവെന്നര്‍ത്ഥം. ഇത്തരം കണക്കുകള്‍ മുമ്പില്‍ വെച്ചുകൊണ്ടാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇഖ്വാന്‍ ഭൂരിപക്ഷം നേടും എന്നു പറയപ്പെടുന്നത്'.
ഇഖ്വാന്റെ സ്വാധീനത്തെക്കുറിച്ചു പറയുമ്പോള്‍ ഈജിപ്ഷ്യന്‍ പൌരന്മാര്‍ ഭൂരിഭാഗവും അതിന്റെ ഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് ഒരിക്കലും അര്‍ത്ഥമില്ല. പകരം ഈജിപ്ഷ്യന്‍ തെരുവുകളെ ഇളക്കുവാന്‍ ഇഖ്വാന് കഴിയും എന്നേ അര്‍ത്ഥമുള്ളൂ. സ്വേഛാധിപത്യ ഭരണകൂടത്തിനു ബദലായി ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇഖ്വാനിലാണ്. 1928-ല്‍ രൂപീകൃതമായി, 1948-ല്‍ നിരോധിക്കപ്പെട്ട ശേഷം ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളിലും അന്‍വര്‍ സാദാത്തിന്റെ ആദ്യവര്‍ഷങ്ങളിലുമൊഴിച്ച് ഇന്നേവരെയും നിരോധത്തിലാണ് ഇഖ്വാന്‍. 'ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയും ജനസ്വാധീനം നേടുകയും ചെയ്യുന്നത്?'.
ു ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്, അല്ലാഹു സഹായിക്കാതിരിക്കില്ല എന്ന പ്രതീക്ഷയുണ്ടെന്ന്' മറുപടി. ഹുസ്നി മുബാറക്ക് അനന്തര ഗാമിയായി വാഴിക്കാന്‍ പോകുന്ന മകന്‍ ജമാല്‍ മുബാറ
ഡോ. ഹബീബിന്റെ മറുപടി: അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍, പട്ടണങ്ങളില്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ട്രേഡ് യൂനിയനുകളാണ് ഞങ്ങളുടെ മുഖ്യമായൊരു പ്രവര്‍ത്തന മേഖല. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമൊക്കെ യൂനിയനുകളില്‍ ഇഖ്വാന്‍ പ്രവര്‍ത്തകര്‍ക്കാണ് മേല്‍ക്കൈ. ജനസ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കുപകാരപ്പെടുന്ന മുഖ്യമായ വേദികള്‍ അവയാണ്. 'ഭാവിയെക്കുറിച്ച എന്താണ് നിങ്ങളുടെ പ്രതീക്ഷ, നിലവിലുള്ള സാഹചര്യത്തില്‍ ഒരു മാറ്റം പ്രതീക്ഷിക്കാമോ?'. എ
ന്നു
ക്കി. പഴയ വര്‍ത്തമാനങ്ങളെക്കുറിച്ച് പുനര്‍വിചിന്തനങ്ങള്‍ വേണം. വ്യക്തികളുണ്ടാക്കുന്ന നിയമങ്ങളും ഘടനകളും എന്നും നിര്‍ബന്ധമായും പാലിക്കേണ്ടവയാണെന്ന് ധരിക്കരുതെന്ന് ഇമാം ഹസനുല്‍ ബന്ന പറഞ്ഞിട്ടുണ്ട്. പുതിയ കാലഘട്ടത്തിനു പുതിയ ഇജ്തിഹാദ് വേണം. നിങ്ങളുടെ പുതിയ സാഹചര്യങ്ങളെ വിലയിരുത്തി നിലപാടുകള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന, മുജ്തഹിദുകളുള്‍ക്കൊള്ളുന്ന ഒരു സ്ഥിരം സമിതി നിങ്ങള്‍ക്കുണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം വളരെ പ്രധാനമാണ്. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അതില്‍ അംഗത്വം നല്‍കണം. ഈഗണത്തില്‍ തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ പരീക്ഷണങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതാണ്. നിങ്ങളുടേതിനു സമാനമായ സെക്കുലരിസമാണല്ലോ അവിടെയുള്ളത്'.
രാഷ്ട്രീയത്തിന്റെ പ്രാധാന്യം വിശദീകരിക്കവെ ഉസാമുല്‍ ഉര്‍യാന്‍ പറഞ്ഞു: ശിയാക്കള്‍ രാഷ്ട്രീയ രംഗത്ത് ഒരുപാട് ഇജ്തിഹാദ് നടത്തിയിട്ടുള്ളവരാണ്. അതവര്‍ക്ക് നന്നായുപകരിച്ചു. അവര്‍ മെനഞ്ഞെടുത്ത 'വിലായതുല്‍ ഫഖീഹ്' സങ്കല്‍പം ഉദാഹരണം. മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന, ഇറാനെപ്പോലുള്ളൊരു രാഷ്ട്രത്തെ നിര്‍മിച്ചെടുക്കാന്‍ അവരുടെ രാഷ്ട്രീയ ഇജ്തിഹാദുകള്‍ സഹായകമായി. മുസ്ലിം മതഗ്രൂപ്പുകള്‍ നാം നടത്തുന്ന പുതിയ ഇജ്തിഹാദുകളില്‍ ബഹളം വെക്കുക സ്വാഭാവികമാണെന്നും പക്ഷെ, അത് ഇജ്തിഹാദ് നടത്താന്‍ നമുക്ക് തടസ്സമായിക്കൂടാ എന്നും ഡോ. ഉസാമുല്‍ ഉര്‍യാന്‍ അടിവരയിട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതാണു കണ്ടത്.
ഈജിപ്തിലേക്കുള്ള യാത്രയുടെ തൊട്ടുമുമ്പ് ഖത്തറില്‍ വച്ച് ശൈഖ് യൂസുഫുല്‍ ഖറദാവിയെയും ഡോ. അലി ഖറദാഗിയെയും കണ്ടപ്പോഴും, ജമാഅത്ത് മുന്‍കൈയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വര്‍ധിച്ച ആവേശത്തോടെ 'ഏറെ ശ്ളാഘനീയം' എന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. മുസ്ലിം മതസംഘടനകള്‍ വിശിഷ്യാ, സലഫികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു കഴിഞ്ഞുവെന്നു പറഞ്ഞപ്പോള്‍ ശൈഖ് ഖറദാവി പറഞ്ഞു: അവര്‍ കുവൈത്തിലും ബഹ്റൈനിലുമൊക്കെ അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍ പിന്നീട് നിലപാടുമാറ്റി ഇസ്ലാമിസ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സജീവമായി

പുതിയ പാര്‍ട്ടി ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും, പേരില്‍ അതിന്റെ സൂചനകളുണ്ടാകണമെന്നും ഡോ. അലി ഖറദാഗി നിര്‍ദേശിച്ചു.

ഹമാസ് തോല്‍ക്കുന്നില്ല...
















ഴിഞ്ഞ ഡിസംബര്‍ 27 ന് ഇസ്രാഈല്‍ ആരംഭിച്ച ഗസ്സ ഹോളോകോസ്റിന്റെ മുഖ്യ പ്രേരകമെന്ത്? അറബ് ഭരണാധികാരികള്‍ മുമ്പെന്നത്തെക്കാളും ഇത്തവണ തീര്‍ത്തും നിഷ്ക്രിയ നിലപാട് സ്വീകരിച്ചതിന്റെ കാരണമെന്ത് ? ഇസ്രാഈല്‍ നടത്തുന്ന നരമേധത്തില്‍ ചില അറബ് ഭരണാധികാരികള്‍ കൂടി പങ്കുവഹിച്ചുവെന്നു വിശ്വസിക്കുപ്പെടുന്നതെന്തുകൊണ്ട് ? ഉത്തരം വ്യക്തം: മറുപക്ഷത്തുള്ളത് ഹമാസ് എന്ന ശക്തമായ ഇസ്ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനമാകുന്നു. യുദ്ധത്തിന്റെ ലക്ഷ്യമായി ഇസ്രാഈല്‍ അധികാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ഗസ്സയില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുക എന്നതാണ്. യുദ്ധത്തിലൂടെ മാരകമായ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാക്കി സര്‍വതിന്റെയും കാരണക്കാര്‍ എന്നാരോപിച്ച് ഫലസ്തീനില്‍ ഹമാസിനെതിരെ ജനവികാരം സൃഷ്ടിക്കാം, അങ്ങനെ ആഭ്യന്തരമായി തന്നെ ഹമാസിനെ ഒറ്റപ്പെടുത്താം, ചുരുങ്ങിയത് ഹമാസിന്റെ ശക്തി നശിപ്പിച്ചുകൊണ്ട്, തങ്ങളുടെ കരാറുകള്‍ അംഗീകരിപ്പിച്ച് ഫതഹിനെ ചെയ്തതുപോലെ ഏത്തമിടീക്കാം എന്നൊക്കെയാണ് ജൂതരാഷ്ട്രത്തിന്റെ കണക്കുകൂട്ടല്‍. ഈജിപ്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഒരിസ്ലാമിക രാഷ്ട്രം അനുവദിക്കില്ലെന്ന ദൃഢനിശ്ചയമുള്ളതുകൊണ്ട് അത്തരമൊരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ശില്‍പികളായ ഹമാസ് അവസാനിക്കേണ്ടത് ഈജിപ്തിന്റെയും ആവശ്യമായി. നേരത്തെതന്നെ, ഇസ്ലാമിക രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ വ്യക്തമായ ജനസ്വാധീനിത്തില്‍ ആടിയുലയുന്ന ഈജിപ്ഷ്യന്‍ സ്വോഛാധിപത്യ സര്‍ക്കാരിന് അതേ ഇഖ്വാന്റെ ഭാഗമായ ഹമാസ്, തങ്ങളുടെ അതിര്‍ത്തിക്കടുത്ത് ഒരിസ്ലാമിക പ്രവിശ്യകൊണ്ടുനടത്തുന്നത് സഹിക്കാനാവുമായിരുന്നില്ല. തീവ്ര ഇസ്ലാം വിരോധിയായ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഈ നാടകത്തില്‍ സിയോണിസ്റുകളോടും ഈജിപ്തിനോടുമൊപ്പം തിമര്‍ത്താടിയതും അപ്രതീക്ഷിതമല്ല. പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ ഒന്നൊന്നായി തെറ്റുന്നതായാണ്, യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹമാസിന്റെ അല്‍ ഖസ്സാം ബറ്റാലിയനുകള്‍ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോള്‍ ഇസ്രാഈല്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥരടക്കം 32 സൈനികരെ അവര്‍ വധിച്ചുകഴിഞ്ഞു. പത്തിലധികം പേരെ ബന്ദികളായി പിടിച്ചു. നൂറിലധികം സൈനികര്‍ക്ക് മാരകമായ പരിക്കേല്‍പിച്ചു. ഇസ്രാഈല്‍ സൈന്യം ബോംബുവര്‍ഷം തുടരുമ്പോഴും ദിനേന ഹമാസിന്റെ, ഇരുപതിനും മുപ്പതിനുമിടയില്‍ അല്‍ഖസ്സാം മിസൈലുകള്‍ ഇസ്രാഈലില്‍ പതിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ 18 കിലോമീറ്ററായിരുന്നു അവയുടെ ദൂരമെങ്കില്‍ യുദ്ധത്തിനിടയില്‍ 60 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പതിച്ചുതുടങ്ങിയത് ഇസ്രാഈലികളെ അമ്പരപ്പിച്ചിരിക്കുന്നു. ഹമാസ് പോരാളികള്‍ വികസിപ്പിച്ചെടുത്ത അല്‍ ഖസ്സാം മിസൈലുകളെ ചെറുക്കാന്‍, ലോകത്ത് ആയുധ ശക്തിയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന, നാനൂറിലധികം അണുവായുധം സൂക്ഷിക്കുന്ന ഇസ്രാഈലിന്ന് ഇതുവരെ സാധിച്ചിട്ടില്ല. യുദ്ധമാരംഭിച്ചതോടെ ഹമാസിന്റെ മിസൈല്‍ വര്‍ഷം ശക്തമായതും ഇസ്രാഈല്‍ പൌരന്മാര്‍ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടിവരുന്ന യുദ്ധാവസ്ഥ സംജാതമായതും 3 ലക്ഷം ഫലസ്തീനികളുടെ വിലയുള്ള മുപ്പതു ജൂതന്മാരുടെ മൃത ശരീരങ്ങള്‍ ശവ മഞ്ചങ്ങളിലേറി ഇസ്രാഈലിലേക്ക് വരുന്നതും, അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ മൈലേജ് പ്രതീക്ഷിച്ച് യുദ്ധത്തിനിറങ്ങിയ തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന ജാള്യതയിലാണിപ്പോള്‍ ഓല്‍മര്‍ട്ടും ബറാക്കും ലെവ്നിയുമുള്‍പ്പെട്ട യുദ്ധപ്രഭുക്കര്‍. ഇതൊക്കെയും സാക്ഷാല്‍ യുദ്ധം ആരംഭിക്കുന്നതിനുമുമ്പുള്ള കഥ. ഇസ്രാഈല്‍ സൈന്യം ഇപ്പോഴും ഗസ്സയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കയറിയിട്ടില്ല. പുറം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ഹമാസ് പോരാളികളെ അങ്ങോട്ടുവരുത്താമെന്നായിരുന്നു തന്ത്രം, അവിടെ വച്ച് നശിപ്പിക്കാനെളുപ്പമാകുമെന്ന് പ്രതീക്ഷയില്‍. പക്ഷെ അതു തിരിച്ചറിഞ്ഞ, കൂടുതല്‍ തന്ത്രശാലികളായ ഹമാസ് പോരാളികള്‍, പൂര്‍ണമായും ഗസ്സയുടെ അകത്തേക്ക് കയറുമ്പോള്‍ ജൂത സൈന്യത്തെ നേരിടാനാണ് കാത്തിരിക്കുന്നത്. നിസാര്‍ റയ്യാന്‍ ഹമാസിന്റെ നേതൃത്വത്തിനോ പോരാളി വിഭാഗത്തിനോ പോറലേല്‍പിക്കാന്‍ ഇതുവരെ ഇസ്രാഈല്‍ സേനക്ക് സാധിച്ചിട്ടില്ല. ഉന്നംവച്ചവരെ ലഭിക്കാതെ വരുമ്പോള്‍ നിരപരാധികളെ വധിച്ച്, കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിപ്പിച്ച് മേനിനടിക്കുക ഇസ്രാഈല്‍ സൈന്യത്തിന്റെ പതിവാണ്. യുദ്ധം തുടങ്ങി അഞ്ചുദിവസം കഴിഞ്ഞാണ് അറബ് ഭരണാധികാരികള്‍ ഒരുമിച്ചുകൂടിയത്. സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീര്‍ അതേപ്പറ്റി ആദ്യമേ പരിഹാസപൂര്‍വം പറഞ്ഞു, അപ്പോഴേക്കും പരമാവധി കൊന്നൊടുക്കാനുള്ള സാവകാശമാവും എന്ന്. അതിനിടയില്‍ തന്നെ ഹമാസ് കീഴടങ്ങും എന്ന് ചിലര്‍ മനപ്പായസമുണ്ടു. എന്നാല്‍ ലക്ഷ്യം ക്ഷിപ്രസാധ്യമല്ലെന്നു ജൂതരാഷ്ട്രത്തിനു ബോധ്യപ്പെട്ടതിന്റെ തെളിവായിരുന്നു പത്തുദിവസം കഴിഞ്ഞു വന്ന യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ വെടിനിര്‍ത്തല്‍ പ്രമേയം. ആ പ്രമേയം ആദ്യം തള്ളിയത് ഹമാസായിരുന്നുവെന്നത് സംഘടനയുടെ ആത്മവിശ്വാസത്തിന്റെ മറ്റൊരു തെളിവായിരുന്നു. അമേരിക്ക ചില അറബ് ഭരണകൂടങ്ങളുടെ ഒത്താശയോടെ ചുട്ടെടുത്ത പൊളിവാചകങ്ങള്‍ ഫലസ്തീനികളുടെ യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന്, ശക്തമായ ബോംബുവര്‍ഷങ്ങള്‍ക്കിടയിലും ഹമാസ് തുറന്നടിച്ചു. ഗസ്സയില്‍ യു.എന്‍ സേനയെ വിന്യസിക്കാന്‍ മെനക്കെടേണ്ടതില്ലെന്നും യു.എന്‍ സേന എന്നും എവിടെയും അധിനിവേശത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള അടവുകള്‍ മാത്രമാകുന്നു എന്നതാണ് കാരണമെന്നും വ്യക്തമാക്കി. ഹമാസ് സ്വീകരിക്കുകയില്ലെന്നു ബോധ്യപ്പെട്ടപ്പോഴായിരുന്നു ഇസ്രാഈലും വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞതും അമേരിക്ക തങ്ങള്‍ തന്നെയുണ്ടാക്കിയ കരാറിന്റെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതും.
ജനപ്രീതി വര്‍ദ്ധിച്ചു
സിവിലിയന്മാരെകൊന്ന് ഫലസ്തീനികളെ ഹമാസിനെതിരെ തിരിക്കുക, ലോകജനാഭിപ്രായം ഹമാസിനെതിരെയാക്കുക എന്നീ സിയോണിസ്റ് ലക്ഷ്യങ്ങളാണ് അതിനെക്കാള്‍ പിഴച്ചത്. ആയിരത്തിലധികം സിവിലിയന്മാര്‍, അതും പകുതിയോളം സ്ത്രീകളും കുട്ടികളും ക്രൂരമായി വധിക്കപ്പെട്ടിട്ടും ഗസ്സയിലെ ഒരൊറ്റ ഫലസ്തീനിയും ഹമാസിനെതിരെ ഒരക്ഷരം പറഞ്ഞില്ല. 'ഹമാസ് വിളിച്ചുവരുത്തിയ വിന' എന്ന് പ്രസ്താവന നടത്തിയ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനു പൊടുന്നനെ വാക്കുമാറ്റി ഗസ്സക്കാരുടെ'മശിഹ'യായി പ്രത്യക്ഷപ്പെടേണ്ടിവന്നു. 'തങ്ങള്‍ പറയുന്നത് കേള്‍ക്കാതിരുന്നവര്‍ ഇനി സ്വന്തത്തെ ആക്ഷേപിച്ചാല്‍ മതി' എന്ന് പ്രസ്താവനയിറക്കിയ ഈജിപ്ത് വിദേശകാര്യമന്ത്രി അഹ്മദ് അബുല്‍ ഹൈത്വും മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു.ഗസ്സയിലെ 15 ലക്ഷം ജനങ്ങളും ഹമാസിന്റെ കീഴില്‍ ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഗസ്സയിലുടനീളം ലോകം കണ്ടത്. എന്നു മാത്രമല്ല മഹ്മൂദ് അബ്ബാസിന്റെ ഒപ്പമെന്നു കരുതപ്പെട്ട വെസ്റ് ബാങ്കിലെ ജനങ്ങളും ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി, മുന്നില്‍ കണ്ട ജൂതപ്പട്ടാളത്തെ ആക്രമിച്ചു. ഗസ്സയിലെ 'അല്‍ ഫത്ഹ്' പോരാളികളും ഹമാസിനോടൊപ്പം നിന്നു പൊരുതുകയാണ്. 'അല്‍ ജിഹാദി\'ന്റെ നിലപാടും വ്യത്യസ്തമല്ല. ഫലസ്ത്വീനു പുറത്താവട്ടെ, കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്തവിധം മുസ്ലിം സമൂഹം വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഇസ്രാഈല്‍, അമേരിക്ക, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ എമ്പസികള്‍ക്കുനേരെ അവര്‍ രോഷം ചൊരിഞ്ഞു. പതിനഞ്ചും ഇരുപതും ലക്ഷം പേര്‍ അണിനിരന്ന പ്രകടനങ്ങളാണ് പലയിടത്തും നടന്നത്. അറബ് രാജ്യങ്ങളില്‍ മാത്രമല്ല ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ശക്തമായ പ്രതിഷേധങ്ങള്‍ അലയടിച്ചത് ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തത് ലോകം കണ്ടു. ചുരുക്കത്തില്‍, ഒറ്റപ്പെടുകയല്ല, ഫലസ്തീന്‍ പ്രശ്നത്തിന്റെ കേന്ദ്രബിന്ദു ഹമാസ് എന്ന ഇസ്ലാമിക പ്രസ്ഥാനമായിത്തീരുന്നു എന്നതാണ് ഏറ്റവും പുതിയ പുരോഗതി. ഇത്തവണ അറബ് ഭരണകൂടങ്ങളില്‍ തന്നെ ധ്രുവീകരണം സംഭവിച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു. ഹമാസിനെ ഒറ്റപ്പെടുത്താന്‍ ഫലസ്തീന്റെ ചില അയല്‍ രാഷ്ട്രങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ സ്വയം ഒറ്റപ്പെടുന്നതാണ് കണ്ടത്. തുര്‍ക്കി, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ശക്തമായി ഹമാസനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ സുഡാന്‍, ഇറാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളും ഒപ്പം ചേര്‍ന്നു. അറബ് ലീഗ് സെക്രട്ടറി അംറ് മൂസ പോലും നല്ലൊരളവോളം ഹമാസിന്റ കൂടെ നിന്നു. പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക വിളിച്ചുചേര്‍ത്ത അറബു നേതാക്കളുടെ യോഗത്തിലേക്ക് ഖത്തറിനും അംറ് മൂസാക്കും ക്ഷണം ലഭിക്കാതിരുന്നതും അതുകൊണ്ടാണ്. ഈജിപ്തും ഫ്രാന്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് മുഖവിലക്കെടുക്കാതിരിക്കുകയും തുര്‍ക്കി മുന്‍കൈയെടുത്തുണ്ടാക്കിയ കരാര്‍ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്, തുര്‍ക്കിയുടെ ഹമാസ് അനുകൂല നിലപാടിനെക്കുറിക്കുന്നതായിരുന്നു. ഈജിപ്ത് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ തുര്‍ക്കിയെ കൂടി സഹകരിപ്പിക്കുവാന്‍ നിര്‍ബന്ധിതമായി. ഇസ്രാഈല്‍ അമ്പാസിഡറെ പുറത്താക്കി, ഇസ്രാഈല്‍-അമേരിക്കന്‍ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അറബ് ഭരണാധികാരികളുടെ തുണിയുരിഞ്ഞ വെനിസ്വുലയുടെ നടപടി കൂടി വന്നതോടെ ഹമാസ് വിരുദ്ധ അറബ് ഭരണകൂടങ്ങള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും നിലപാടുമാറ്റാതെ നില്‍ക്കക്കള്ളിയില്ലാതായി.
എന്തുകൊണ്ട് ഹമാസ് ?
ഇസ്രഈലും അമേരിക്കയും അറബ് സ്വേഛാധിപതികളും എന്തുകൊണ്ട് ഹമാസിനെ ഉന്നം വെക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതാണ്. പി.എല്‍.ഒയും ഫത്ഹുമല്ല ഹമാസ്. പൊള്ളയായ അറബ് ദേശീയതയിലല്ല, ശക്തമായ ഇസ്ലാമികാദര്‍ശാടിത്തറയിലാണത് കെട്ടിപ്പടുക്കപ്പെട്ടത്. 'തങ്ങളുടെ പ്രതിബദ്ധത അല്ലാഹുവിനോടുമാത്രമാണെന്നും ഇസ്ലാമിനെ തങ്ങള്‍ ഒരു ജീവിത പദ്ധതിയായാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഫലസ്തീനിന്റെ ഓരോ ചാണിലും അല്ലാഹുവിന്റെ പതാകയുയര്‍ത്താനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും ഇസ്ലാമിന്റെ തണലിലാണ് ഫലസ്തീനിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിച്ച് ജീവിക്കുവാന്‍ കഴിയുക'യെന്നും അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഫലസ്തീന്‍ ലോകാവസാനം വരെയുള്ള മുസ്ലിംകള്‍ക്ക് അവകാശപ്പെട്ട ഇസ്ലാമിക വഖ്ഫ് ഭൂമിയാണെന്നും അതിന്റെ ഒരംശവും വേണ്ടെന്നുവെക്കാന്‍ ഒരു സംഘടനക്കോ നേതാവിനോ ഭരണാധികാരിക്കോ അധികാര'മില്ലെന്നും ഭരണഘടന ആണയിടുന്നു. 1948-ല്‍ ഇസ്രാഈല്‍ രാഷ്ട്രപ്രഖ്യാപനം വന്നപ്പോള്‍ അതിനെതിരെ ജിഹാദ് ചെയ്ത ഈജിപ്തിലെ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനാണ് ഹമാസിന്റെ മാതൃസംഘടന. 1930-കള്‍ തൊട്ടേ ഫലസ്തീന്‍ പ്രശ്നത്തില്‍ ശക്തമായി ഇടപെടുകയും '48 ല്‍ ജിഹാദിനു ആഹ്വാനം ചെയ്ത് ഫലസ്തീനിലേക്ക് പോരാളികളെ അയച്ച് ഇസ്രാഈല്‍ രാഷ്ട്രത്തിനു തുടക്കത്തിലെ തിരിച്ചടി നല്‍കുകയും ചെയ്ത ഇഖ്വാന്റെ ശക്തി അന്നേ സിയോണിസ്റുകള്‍ക്കും പിണിയാളുകള്‍ക്കും ബോധ്യപ്പെട്ടതായിരുന്നു. യുദ്ധമുഖത്തുളള ഔദ്യോഗിക അറബ് സൈന്യങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയാണ് ഇസ്രാഈല്‍ ഇഖ്വാനികളില്‍ കണ്ടത്. ആയുധ ശക്തിയല്ല പരാജയപ്പെടുത്താന്‍ കഴിയാത്ത ആദര്‍ശശക്തിയാണത് എന്നും അവര്‍ തിരിച്ചറിഞ്ഞു. വിജയം അല്ലെങ്കില്‍ രക്തസാക്ഷ്യം എന്ന സ്വപ്നവുമായി പൊരുതിയ ഇഖ്വാനികള്‍ക്കു മുമ്പില്‍ ജൂതപ്പട്ടാളം പതറി. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ ഇടപെട്ട് അറബ് രാഷ്ട്രങ്ങളെ വെടിനിര്‍ത്തല്‍ കരാറിന് നിര്‍ബന്ധിക്കുകയായിരുന്നു. യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ അന്നേ ഇസ്രാഈല്‍ അവസാനിക്കുമായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആ യുദ്ധത്തിലെ പ്രകടനമാണ് പിന്നീട് ഇഖ്വാന്റെ നിരോധനത്തിലും ഇമാം ഹസനുല്‍ ബന്നയുടെ വധത്തിലും കലാശിച്ചത്. 48-ലെ അനുഭവങ്ങള്‍ പാത്തുവച്ച സംഘടന ഫലസ്തീനില്‍ കൂടുതല്‍ ആസൂത്രണത്തോടെ അടിത്തട്ടുകളില്‍ പ്രവര്‍ത്തനം തുടങ്ങി. അറബ് ദേശീയതക്കു പകരം ഇസ്ലാമികാദര്‍ശത്തില്‍ അഭിമാനവും ആത്മവിശ്വാസവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പദ്ധതികളുണ്ടാക്കി. അറബ് ദേശീയതയിലൂടെയല്ല, ഇസ്ലാമിലൂടെയേ ഫലസ്തീന്റെ മോചനം സാധ്യമാവൂ എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. \'48 ലെയും 57 ലെയും 57 ലെയും യുദ്ധങ്ങളില്‍ അറബികള്‍ പരാജയപ്പെട്ടത് ഇസ്ലാമിനു പകരം അറബ് ദേശീയതയെ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടായിരുന്നു. യുദ്ധങ്ങള്‍ നയിച്ച ജമാല്‍ അബ്ദുന്നാസിര്‍ അവസാനകാലത്ത് അതു സമ്മതിച്ചു. 'നാം എന്തുകൊണ്ട് ഇസ്രാഈലിനോട് പരാജയപ്പെട്ടു' എന്നു ചോദിച്ച അദ്ദേഹം അതിനു മറുപടിയും പറഞ്ഞു: "നമുക്ക് ഈമാന്‍ കുറവായിരുന്നു". ബോധവല്‍കരണ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഇഖ്വാന്‍ ഊന്നല്‍ നല്‍കി. ഗസ്സയില്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിച്ചു. ആതുരശുശ്രൂഷ കേന്ദ്രങ്ങളും സേവനസംരംഭങ്ങളും ആരംഭിച്ചു. അതോടൊപ്പം ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പി.എല്‍.ഒക്ക് പിന്തുണ നല്‍കി. ഫലസ്തീന്‍ ഗ്രൂപ്പുകളെ സിയോണിസ്റുകള്‍ക്കെതിരെ ഒരുമിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ആദ്യമാദ്യം ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ പി.എല്‍.ഒ ക്രമേണ തളരുകയും അതിലെ ഇസ്ലാമികാംശങ്ങളെ സെക്കുലരിസ്റ് അംശങ്ങള്‍ അതിജയിക്കുകയും തുടര്‍ന്ന് സംഘടനയെ ഹൈജാക്ക് ചെയ്യുന്നതില്‍ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തു അതിന്റെ ഫലമായി ഇസ്രാഈലുമായി സമവായത്തിലേക്ക് നീങ്ങിത്തുടങ്ങുകയാണ് പി.എല്‍.ഒ എന്നു ബോധ്യപ്പെട്ടപ്പോഴാണ് ഇഖ്വാന്‍ ഹമാസ് രൂപീകരിച്ചുകൊണ്ട് രംഗത്തുവരുന്നത്. 1987 ഡിസംബര്‍ 14 ന് ശൈഖ് അഹ്മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് അര്‍റന്‍തീസി എന്നിവരുള്‍പ്പടെ ഏഴുപേരുടെ നേതൃത്വത്തില്‍ സംഘടന രംഗത്തുവന്നു. ഇന്‍തിഫാദ(ഉയിര്‍ത്തഴുന്നേല്‍പ്) എന്ന് പേരിട്ടു കുട്ടികള്‍ ഇസ്രാഈല്‍ പട്ടാളത്തിനു നേരെ കല്ലെറിയുന്ന പ്രക്രിയയിലൂടെയാണ് ഹമാസ് ചെറുത്തുനില്‍പ്പ് ആരംഭിക്കുന്നത്. '87 ഡിസംബറിലെ ഒരു വെള്ളിയാഴ്ച ജുമുഅഃ നമസ്കാരനന്തരം ഫലസ്തീനി ജനത 'ഖൈബര്‍ ഖൈബര്‍ യാ യഹൂദ് ജൈശു മുഹമ്മദ് സൌഫ യഊദ് (ഖൈബറോര്‍ക്കുക ജൂതന്മാരെ, മുഹമ്മദിന്റെ സൈന്യം തിരിച്ചുവരാന്‍ പോകുന്നു) എന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങി. അവിടുന്നങ്ങോട്ട് 'ഇന്‍തിഫാദ' ശക്തമായി. '91-ല്‍ ഹമാസ്, അല്‍ ഖസ്സാം ബറ്റാലിയന് രൂപം നല്‍കി. ഫലസ്തീനില്‍ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പൊരുതി 1935 ല്‍ രക്തസാക്ഷിയായ ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ പേരിലായിരുന്നു പോരാളി ഗ്രൂപ്പുണ്ടാക്കിയത്. (ഇപ്പോള്‍ വികസിപ്പിച്ചെടുത്ത മിസൈലുകള്‍ക്ക് ആ പേര് തന്നെയാണ് നല്‍കിയിട്ടുള്ളത്). കല്‍ ചീളുകളില്‍ നിന്ന് പേരുകേട്ട ആയുധങ്ങളിലേക്ക് അല്‍ഖസ്സാം വളര്‍ന്നു. ഹമാസിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഇസ്രാഈല്‍ അതിന്റെ മുന്‍നിര നേതാക്കളില്‍ ഭൂരിഭാഗത്തെയും വധിച്ചു. അവര്‍ കരുതിവച്ചിരുന്ന ഏതാണ്ട് ആറ് നിരകളിലെ ആറ് തലമുറകളിലെ നേതാക്കള്‍ ഇതിനകം വധിക്കപ്പെട്ടു. ശൈഖ് അഹ്മദ് യാസീന്‍. ഡോ. റന്‍തീസി, സ്വലാഹ് ശഹാദഃ, യഹ്യ അയാശ് എന്നിവര്‍ അവരില്‍പെടുന്നു. ഹമാസിന്റെ പോരാട്ടത്തില്‍ നിരന്തരം പതറേണ്ടിവന്ന ഇസ്രാഈല്‍ തലയൂരാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ ഗസ്സ, വെസ്റ് ബാങ്ക് പ്രദേശങ്ങളില്‍ സ്വയം ഭരണം നല്‍കി പി.എല്‍.ഓയുമായുണ്ടാക്കിയ ഉടമ്പടി. ഹമാസിനെ നശിപ്പിക്കാന്‍ പി.എല്‍.ഒയെ ഏല്‍പിക്കുന്ന നടപടികൂടിയായിരുന്നു അത്. അങ്ങിനെ, ഇന്‍തിഫാദയെ തളക്കുന്ന ജോലി യാസിര്‍ അറഫാത്ത് ഏറ്റെടുത്തു. ഫലസ്തീന്‍ ആഭ്യന്തര ശൈഥില്യമുണ്ടാക്കാന്‍ ശത്രുക്കള്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പി.എല്‍.ഒയുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നു തുടക്കത്തിലെ തീരുമാനിച്ച ഹമാസ് അതുകൊണ്ടുതന്നെ 'ഇന്‍തിഫാദ'യുടെ ശക്തി കുറച്ചു. എന്നാല്‍, ഹമാസ് നേരത്തെ പറഞ്ഞത് പി.എല്‍.ഒക്കും അറഫാത്തിനും ബോധ്യപ്പെടാന്‍ അല്‍പം സമയമെടുത്തുവെന്നേയുണ്ടായിരുന്നുള്ളൂ. കരാറുകള്‍ ലംഘിക്കുക എന്നത് ജൂതന്മാരുടെ സ്വഭാവമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ഹമാസും ഇസ്ലാമിക പ്രസ്ഥാനങ്ങളും പറഞ്ഞുകൊണ്ടിരുന്നതാണ്. അതുതന്നെ സംഭവിച്ചു. സ്വംയം ഭരണം നല്‍കിയ പ്രദേശങ്ങളിലൊക്കെയും ഇസ്രാഈല്‍ പട്ടാളവും യുദ്ധവിമാനങ്ങളും ടാങ്കുകളും പലപ്പോഴും അതിക്രമിച്ചുകയറി ആക്രമിച്ചു. കരാറുകളിലെ മുഴുവന്‍ വ്യവസ്ഥകളും നിരന്തരം ലംഘിച്ചു. അറഫാതിനു പോലും സഹിക്കാനാവുന്നതിലുപരിയായിരുന്നു ആ അതിക്രമങ്ങള്‍. അതോടെ അദ്ദേഹവവും ഇടഞ്ഞു. കരാറിനു കൈകൊടുത്ത അറഫാത്തിന്റെ വസതിപോലും ഇസ്രാഈല്‍ ആക്രമിച്ചു തകര്‍ത്തു. വൈദ്യൂതിയില്ലാതെ മെഴുകുതിരിവെളിച്ചത്തിലിരിക്കുന്ന യാസിര്‍ അറഫാത്ത് എന്ന ഫലസ്തീന്‍ പ്രസിഡന്റിന്റെ ദയനീയ ചിത്രം ലോകം കണ്ടു. അവസാനം ആ അറഫാത്തിനെയും ഇസ്രാഈല്‍ കൊല്ലാതെ കൊന്നു. മര്‍ഹൂം അറഫാത്തിന്റെ പിന്‍ഗാമിയായി വന്ന മഹ്മൂദ് അബ്ബാസിനുള്ളതാണ് ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകൊടുപ്പുകാരന്‍ എന്ന \'ഖ്യാതി\'. ഹമാസിനോട് ജനാധിപത്യ പ്രക്രിയയിലേക്ക് വരൂ, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കൂ എന്നായിരുന്നു പി.എല്‍.ഒയുടെയും അറബ് ഭരണകൂടങ്ങളുടെയും, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരുടെയും നിരന്തര ഉപദേശം. ഹമാസ് അതിനു തയ്യാറായി. 2005 ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഭാവിയില്‍ പി.എല്‍.ഒയുമായി സഹകരിച്ച് പോകണമെന്നാഗ്രഹിച്ച് മുഴുവന്‍ സീറ്റിലും മത്സരിച്ചില്ല. എന്നിട്ടും 76 സീറ്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായി. പി.എല്‍.ഒയെയും അധികാരത്തില്‍ പങ്കാളിയാക്കി. പക്ഷെ ഒത്തുപോകാന്‍ മഹ്മൂദ് അബ്ബാസും കൂട്ടരും തയ്യാറില്ലായിരുന്നു. തര്‍ക്കങ്ങളില്‍ പലപ്പോഴും പരിഹാരങ്ങളും കരാറുകളുമുണ്ടായി. ഒടുവിലത്തേത് 2007 മാര്‍ച്ചിലെ മക്കാ കരാറായിരുന്നു. അതുള്‍പ്പടെ മുഴുവന്‍ കരാറുകളും മഹ്മൂദ് അബ്ബാസ് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹമാസിനെയും ഹനിയ്യയെയും അധികാരത്തില്‍നിന്ന് പുറത്താക്കി. അവിടെയും അവസാനിപ്പിക്കാതെ ഹമാസിന്റെ ശക്തികേന്ദ്രമായ ഗസ്സയില്‍ പിടിമുറുക്കി ഹമാസ് പോരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നടപടികളാരംഭിച്ചു. ഇസ്രാഈലും അമേരിക്കയും ഒരറബ് ഭരണകൂടവും സഹായിച്ചു. അവര്‍ മൂന്നുകൂട്ടരുടെയും ആയുധങ്ങള്‍ ഗസ്സയില്‍ കൊണ്ടുവന്നു നിറച്ചു. ഈ നിര്‍ണയാക സന്ദര്‍ഭത്തിലാണ്, ഇനിയും നോക്കിനിന്നാല്‍ ഫതഹ് തങ്ങളുടെ കഥകഴിക്കും എന്ന് തിരിച്ചറിഞ്ഞ ഹമാസ്, ഗസ്സ പിടിച്ചെടുക്കുന്നത്. ആയുധങ്ങളും പിടിച്ചെടുത്തു. ഫതഹിന്റെ ഗൂഢാലോചനകളുടെ രേഖകളും കണ്ടെടുത്തു. ആ രേഖകള്‍, ഹമാസിനെ മാത്രമല്ല മറ്റുപലരെയും നശിപ്പിക്കാന്‍ ഫതഹ് നേതാക്കള്‍ ആരുമായൊക്കെ ധാരണയിലെത്തി എന്നു വിളിച്ചുപറയുന്നതായിരുന്നു. തങ്ങള്‍ ഗസ്സ പിടിച്ചടക്കിയതിനെ വിമര്‍ശിച്ച അറബ് ഭരണകൂടങ്ങള്‍ക്ക് ഹമാസ് ആ രേഖകളില്‍ ചിലതുകൈമാറിയതോടെയാണ് അവര്‍ക്ക് നാവടക്കേണ്ടിവന്നത്. ഇന്നും ആ രേഖകള്‍ മുഴുവന്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. ഹമാസ് ഗസ്സ പിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 18 മാസങ്ങളായി ഇസ്രാഈലും മഹ്മൂദ് അബ്ബാസും ഈജിപ്തുമെല്ലാം ഒത്തുചേര്‍ന്ന് ഗസ്സയിലെ 15 ലക്ഷം ജനങ്ങളെ പട്ടിണിക്കിടുകയായിരുന്നു. അവരുടെ പ്രാഥമികമായ ആവശ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോഴാണ് കഴിഞ്ഞ ഡിസംബര്‍ 27 ന് ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചത്. അന്തിമ വിശകലനത്തില്‍ രണ്ടിലൊന്നാണ് സംഭവിക്കാനുള്ളത്. ഒന്നുകില്‍ ഇസ്രാഈല്‍ ആയിരങ്ങളെ കൊന്നൊടുക്കി ഗസ്സ പിടിച്ചെടുക്കും. അല്ലെങ്കില്‍ കരയുദ്ധത്തില്‍ ലക്ഷ്യം കാണാനാകാതെ 2006 ല്‍ ലബനാനില്‍ ഹിസ്ബുല്ലയുമായി സംഭവിച്ചതുപോലെ പിന്മാറും. ഹിസ്ബുല്ലക്ക്, ശിയാ സംഘടനയായതിനാല്‍ ഇറാന്റെ ശക്തമായ പിന്തുണയും സിറിയ വഴി ഇറാന്റെ ആയുധങ്ങളും ലഭിച്ചിരുന്നു. ചെറുത്തുനില്‍പ്പ് വിജയിക്കുന്നതില്‍ അതു നല്ല പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസിനെ ആ വിധം പിന്തുണക്കാന്‍ ഒരൊറ്റ സുന്നി രാഷ്ട്രവും ലോകത്തില്ല. ഫതഹില്‍ നിന്ന് പിടിച്ചെടുത്ത ഇസ്രാഈല്‍-അമേരിക്കന്‍ ആയുധങ്ങളും പിന്നെ അവര്‍ തന്നെ, വെറും ഇരുമ്പുതകിടുകള്‍ കൊണ്ടും വികസിപ്പിച്ചെടുത്ത മിസൈലുകളും മാത്രമാണ് അവരുടെ ആയുധ സമ്പത്ത് രണ്ടു സംഭവിച്ചാലും അതിന്റെ ഗുണഭോക്താവ് ഹമാസും അതുവഴി ഇസ്ലാമുമായിരിക്കും. ഇസ്രാഈല്‍ അക്രമങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നാല്‍ ഹമാസ് പോരാളികല്‍ തല്‍ക്കാലം പിന്മാറും. പക്ഷെ അതു ശക്തമായൊരു തിരിച്ചുവരവിനുള്ള താല്‍കാലിക പിന്മാറ്റമായിരിക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക സൈനികമായി ജയിച്ചുവെങ്കിലും ജയിച്ചുവെന്നാരും ഇപ്പോള്‍ പറയുന്നില്ലല്ലോ. അന്നാടുകളിലെ ചെറുത്തുനില്‍പ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നതാണ് കാരണം. ആ ചെറുത്തുനില്‍പ്പുകളെക്കാള്‍ പതിന്മടങ്ങ് ശക്തമായിരിക്കും ഹമാസിന്റെ അടുത്ത ഇന്‍തിഫാദ ഏതായാലും ഹമാസിനെ മുട്ടുകുത്തിക്കാം എന്നു വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധമാരംഭിച്ചയുടന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഹമാസ് നേതാവും പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയുടെ വാക്കുകള്‍ ദൃഡമായിരുന്നു: \"അല്ലാഹുവാണ സത്യം, ഞങ്ങളുടെ ചെറുത്തുനില്‍പിനെ ആര്‍ക്കും തകര്‍ക്കാനാവില്ല. അവര്‍ ഞങ്ങളെ തൂക്കമരത്തിലേറ്റിയാലും നടുറോഡുകളില്‍ ഞങ്ങളുടെ രക്തം ചിന്തിയാലും ഞങ്ങളുടെ ശരീരം ചീന്തിയെറിഞ്ഞാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും കാര്യത്തിലുള്ള ഞങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും അടിയറവെക്കില്ല. ഞങ്ങളുടെ സമൂഹത്തിനു ഹാനികരമായ ഒരു നിലപാടും ഞങ്ങളില്‍ നിന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല\'\'. ഈ യുദ്ധത്തില്‍ ഇസ്രാഈല്‍ കൊന്നുകൂട്ടിയ സ്ത്രീകളും പിഞ്ചുപൈതങ്ങളും ജൂത ചട്ടമ്പി രാഷ്ട്രത്തെ ഒരു പ്രേതത്തെപ്പോലെ ഇനിയങ്ങോട്ടുള്ള ചരിത്രത്തില്‍ പിന്തുടരുകതന്നെചെയ്യും. ദീര്‍ യാസീന്‍ കൂട്ടക്കൊല, സാബ്റാ-ശാത്തില കൂട്ടക്കൊല, ഹിബ്രോണ്‍ കൂട്ടക്കൊല, 48 ലെയും 56 ലെയും 67 ലെയും 71 ലെയും യുദ്ധങ്ങള്‍ തുടങ്ങി ആ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ കൂടുതല്‍ ഇരുള്‍ വീണ ഒരധ്യായം കൂടി. ഈ പുതിയ അധ്യായം, ഇപ്പോള്‍ കണ്ടതുപോലെ മുസ്ലിം ലോകത്ത് നുരഞ്ഞുപൊന്തുന്ന ഇസ്രാഈല്‍-അമേരിക്കന്‍ വിരുദ്ധ വികാരത്തെ കൂടുതല്‍ ആളിക്കത്തിക്കും. പുതിയ കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളെ അത് വര്‍ദ്ധിച്ചതോതില്‍ വികസിപ്പിക്കും. 125 കോടി വരുന്ന ലോകത്തെ പ്രമുഖ മതവിഭാഗത്തെ പ്രകോപിപ്പിച്ചത് വിഡ്ഢിത്തമായിരുന്നുവെന്ന് ഇസ്ലാം വിരോധികള്‍ക്ക് വിരല്‍ കടിക്കേണ്ടിവരും. ഈ യുദ്ധത്തില്‍ ഹമാസ് തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ വിജയിച്ചാലാവട്ടെ, അത് ഇസ്രാഈല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയായിരിക്കും. ഇസ്രാഈല്‍ രാഷ്ട്രപിതാവ് 'ഈ രാഷ്ട്രത്തിനു ഞാന്‍ അമ്പതുവര്‍ഷത്തെ ആയുസ്സ് ഉറപ്പു നല്‍കാം' എന്നല്ലേ പറഞ്ഞിട്ടുള്ളൂ.